പ്രമേഹ രോഗികൾക്കും വിളർച്ച ഉള്ളവർക്കും ഉത്തമം: അഞ്ചു മിനിറ്റിൽ ഹെൽത്തിയായ ഈ ദോശ തയ്യാർ


നമ്മുടെ ശരീരത്തിന് ഒരുപാട് ഗുണങ്ങളുള്ള ഒരു ധാന്യമാണ് റാഗി. എന്നാൽ പണ്ടുള്ളവർ എല്ലാ ദിവസവും റാഗി കൊണ്ടുള്ള എന്തെങ്കിലും വിഭവങ്ങൾ എല്ലാ ദിവസവും കഴിക്കുമായിരുന്നു. എന്നാൽ ഇന്ന് നമുക്ക് റാഗി കൊണ്ട് ദോശ ഉണ്ടാക്കിയാലോ.

ആദ്യം ഒരു കപ്പ് റാഗി പൊടി ഒരു ബൗളിലേക്ക് എടുക്കുക. ശേഷം പൊടിയിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, കുറച്ചു കറിവേപ്പിലയും, രണ്ട് പച്ചമുളകും, ചേർത്ത് കൊടുക്കുക. ഇനി ആവശ്യത്തിനുള്ള വെള്ളം ചേർത്ത് കലക്കുക. ഒരു കപ്പ് വെള്ളമാണ് ആദ്യം ചേർക്കേണ്ടത്.

ഇനി അര കപ്പ് വെള്ളം ചേർത്ത് വീണ്ടും മാവ് കലക്കുക. ഇനി ഉപ്പ് പാകത്തിനാണോ എന്ന് നോക്കി മാവിനെ കലക്കുക. ശേഷം വളരെ കനം കുറച്ചു വേണം മാവ് കലക്കാൻ. ഒരു നീർദോശ പോലെയാണ് ഈ ദോശ ഉണ്ടാക്കേണ്ടത്. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു തവി വീതം മാവ് ഒഴിച്ച് കൊടുക്കുക. ശേഷം ദോശയെ മൊരിച്ചിട്ടോ അല്ലാതെയോ ചുട്ടെടുക്കാവുന്നതാണ്.

കുറച്ചു നല്ലെണ്ണ മുകളിലായി ഒഴിച്ചാൽ ദോശ നല്ല ക്രിസ്പിയായി കിട്ടുന്നതാണ്.ഈ ദോശ ഇങ്ങനെ ഉണ്ടാക്കുന്നതാണ് നല്ലത് . ആദ്യം പാനിൽ കുറച്ചു നെയ്യ് തടകിയ ശേഷം ദോശ ചുട്ടെടുത്താലും മതിയാകും. ഇനി എല്ലാ മാവിനേയും ഇതുപോലെ ദോശ ചുട്ടെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഹെൽത്തിയായ റാഗി ദോശ തയ്യാറായിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കുമെല്ലാം ഈ ദോശ ഒരുപാട് ഇഷ്ടമാകും. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. വീണാസ് കറി വേൾഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്തതാണ് ഈ റെസിപ്പി.