ഞാൻ ആരാണെന്നും ഞാൻ എന്താണെന്നും എല്ലാവര്‍ക്കും അറിയാം, ഇതൊന്നും എന്നെ തകർക്കില്ല: നടൻ മൻസൂര്‍ അലി ഖാൻ
ലിയോ സിനിമയുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ നടൻ മൻസൂര്‍ അലി ഖാൻ നടി തൃഷയെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയത് വലിയ ചർച്ചയായി. നടിയെ ബലാത്സംഗം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കണം എന്നായിരുന്നു തന്റെ ആഗ്രഹം എന്നും എന്നാൽ ലിയോയിൽ അത് സാധിച്ചില്ലെന്നും മൻസൂര്‍ അലി ഖാൻ പറഞ്ഞു. വിമർശങ്ങൾ ഉയരുന്നതിനു പിന്നാലെ വിവാദ പരാമര്‍ശത്തില്‍ വിശദീകരണവുമായി നടൻ മൻസൂര്‍ അലി ഖാൻ.
താൻ തമാശയായി പറഞ്ഞതാണ് എന്നാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുചെയ്ത പ്രസ്താവനയില്‍ നടൻ പറഞ്ഞത്. എഡിറ്റ് ചെയ്ത വിഡിയോ ആണ് തൃഷ കണ്ടതെന്നും മൻസൂര്‍ അലി ഖാൻ വാദിച്ചു.
read also: പെരിയാർ നദിയിൽ മീൻ പിടിക്കാൻ ഇറങ്ങിയയാൾക്ക് ദാരുണാന്ത്യം
‘ഹനുമാൻ സഞ്ജീവനി മല ഉയര്‍ത്തി വന്നതുപോലെ വിമാനത്തില്‍ ഇവരെന്നെ കാശ്മീരിലേക്ക് കൊണ്ടുപോയി, അതുപോലെ തന്നെ വീട്ടിലെത്തിക്കുകയായിരുന്നു. പഴയതുപോലെ നടിമാര്‍ക്കൊപ്പം അഭിനയിക്കാൻ അവസരം ലഭിക്കുന്നില്ലെന്ന് സരസമായി താൻ പറഞ്ഞതാണ്. എഡിറ്റ് ചെയ്ത വിഡിയോ ആരോ തൃഷയെ കാണിച്ചതാണ്. അത്തരം പ്രവൃത്തികളില്‍ ഞാൻ പതറില്ല. എന്റെ കൂടെ പ്രവര്‍ത്തിച്ച നടിമാര്‍ എംഎല്‍എയും എംപിയും മന്ത്രിയുമായി. എന്റെ മകള്‍ തൃഷയുടെ ആരാധികയാണ്. എന്റെ സഹതാരങ്ങളെ ഞാൻ എപ്പോഴും ബഹുമാനിക്കുന്നു’.
‘ഒരു മനുഷ്യനെന്ന നിലയില്‍ ഞാൻ ജനങ്ങള്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്, അത് തുടരുകയും ചെയ്യും. എന്റെ വ്യക്തിത്വം ചോദ്യം ചെയ്യപ്പെടേണ്ടതില്ല. ഇത് എനിക്കെതിരെയുള്ള അപകീര്‍ത്തിപ്പെടുത്തലല്ലാതെ മറ്റൊന്നുമല്ല. മനുഷ്യരാശിക്ക് വേണ്ടി ഞാൻ എത്രമാത്രം നിലകൊണ്ടിരുന്നുവെന്ന് എന്റെ തമിഴ് ജനങ്ങള്‍ക്ക് അറിയാം. ഞാൻ ആരാണെന്നും ഞാൻ എന്താണെന്നും എല്ലാവര്‍ക്കും അറിയാം’.- താരം പങ്കുവച്ചു
മൻസൂര്‍ അലി ഖാന്റെ വിശദീകരണം കൂടുതല്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമാവുകയാണ്. പറഞ്ഞതിലെ തെറ്റ് പോലും മനസിലാക്കാതെയാണ് വിശദീകരണവുമായി എത്തിയിരിക്കുന്നതെന്നും ഇത്തരം ആളുകള്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് താരങ്ങള്‍ തീരുമാനിക്കണമെന്നും പലരും അഭിപ്രായപ്പെട്ടു.