ബ്രേക്ക്ഫാസ്റ്റിന് സ്‌പെഷ്യല്‍ സോയ കീമ പറോട്ട ഉണ്ടാക്കാം


ബ്രേക്ക്ഫാസ്റ്റിന് കുട്ടികള്‍ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് സോയ കീമ പറോട്ട. ഇത് തയാറാക്കാന്‍ വളരെ എളുപ്പവുമാണ്. കുറച്ചു സമയംകൊണ്ട് തയാറാക്കാന്‍ കഴിയുന്ന ഒരു വിഭവമാണ് സോയ കീമ പറോട്ട. ഇത് തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ആവശ്യമുള്ള സാധനങ്ങള്‍

ഗോതമ്പുപൊടി രണ്ടു കപ്പ്
നെയ്യ് നാലു ടേബിള്‍സ്പൂണ്‍

കീമ തയ്യാറാക്കാന്‍

സോയ ചങ്സ് ഒരു കപ്പ്

സവാള -രണ്ടെണ്ണം

തക്കാളി -ഒരെണ്ണം ചെറുതായി അരിഞ്ഞത്

ഇഞ്ചി

വെളുത്തുള്ളി

പച്ചമുളക് പേസ്‌റ് രണ്ടു ടേബിള്‍സ്പൂണ്‍

മല്ലിയില അരിഞ്ഞത് നാല് ടേബിള്‍സ്പൂണ്‍

പുതിന അരിഞ്ഞത് രണ്ടു ടേബിള്‍സ്പൂണ്‍

നല്ല ജീരകം അര ടീസ്പൂണ്‍

നല്ല ജീരകം പൊടി അര ടീസ്പൂണ്‍

ഗരം മസാല അര ടീസ്പൂണ്‍

മഞ്ഞള്‍ പൊടി അര ടീസ്പൂണ്‍

ചിക്കന്‍ മസാല ഒന്ന്

മുളകുപൊടി ഒന്നര ടീസ്പൂണ്‍

മല്ലിപൊടി രണ്ടു ടീസ്പൂണ്‍

എണ്ണ നാലു ടേബിള്‍സ്പൂണ്‍

ഉപ്പ് ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കീമ :-

സോയ ചങ്ക്സ് തിളച്ച വെള്ളത്തില്‍ ഉപ്പിട്ട് കുതിരാന്‍ വച്ച് , കുതിര്‍ന്ന ശേഷം നല്ലവണ്ണം പിഴിഞ്ഞ് മിക്സിയില്‍ ഒന്ന് ക്രെഷ് ചെയ്യുക.

പാനില്‍ എണ്ണ ചൂടാക്കി നല്ലജീരകം ചേര്‍ത്ത് പൊട്ടിയാല്‍ സവാള ചേര്‍ത്ത് ഒന്ന് സോര്‍ട് ആക്കി ഇഞ്ചി , വെളുത്തുള്ളി , പച്ചമുളക് പേസ്‌റ് ചേര്‍ത്ത് പച്ചമണം മാറിയാല്‍ നല്ല ജീരകം പൊടി , ഗരം മസാല , മഞ്ഞള്‍ പൊടി , ചിക്കന്‍ മസാല ഒന്ന് , മുളകുപൊടി ,മല്ലിപൊടി ചേര്‍ത്ത് വഴറ്റി പച്ചമണം മാറിയാല്‍ തക്കാളി ചേര്‍ത്ത് ഉടഞ്ഞു വന്നാല്‍ സോയ ചങ്ക്സ് ,ഉപ്പ് ആവശ്യത്തിന് ചേര്‍ത്ത് ചെറിയ തീയില്‍ അടച്ചു വച്ച് വേവിച്ചു കഴിഞ്ഞു മല്ലിയില പുതിന ചേര്‍ക്കുക.

ഗോതമ്പുപൊടി ,ഉപ്പും ചേര്‍ത്ത് മിക്‌സ് ചെയ്ത് കുറേശ്ശെ വെള്ളം ഒഴിച്ച് ചപ്പാത്തിക്ക് കുഴക്കുന്ന രീതിയില്‍ കുഴച്ചെടുക്കുക ഇതിനു മുകളില്‍ ഒരു സ്പൂണ്‍ നെയ്യൊഴിച്ചു ഒന്നുകൂടെ കുഴച്ചു അരമണിക്കൂര്‍ വച്ച് ഓരോ ഉരുളകളാക്കി കീമ മിക്‌സ് ഇതിനുള്ളില്‍ ഫില്‍ ചെയ്ത് ചപ്പാത്തി പരത്തുന്ന പോലെ പരത്തി പാനില്‍ രണ്ടുഭാഗവും നെയ്യ് തടവി ചുട്ടെടുക്കുക.