കാത്തിരിപ്പുകൾക്കൊടുവിൽ വാട്സ്ആപ്പിലും എഐ ചാറ്റ്ബോട്ട് എത്തുന്നു, അറിയാം സവിശേഷതകൾ


അതിവേഗം വളർച്ച പ്രാപിച്ച സാങ്കേതികവിദ്യയായ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്താനുള്ള തിരക്കിലാണ് ഓരോ കമ്പനികളും. അതുകൊണ്ടുതന്നെ എഐ അധിഷ്ഠിത ചാറ്റ്ബോട്ടുകളുടെ കാലം കൂടിയാണിത്. ചാറ്റ്ജിപിടി എന്ന ചാറ്റ്ബോട്ട് മികച്ച രീതിയിലുള്ള വിജയം കൈവരിച്ചതോടെയാണ് മറ്റ് ടെക് കമ്പനികളെല്ലാം അവരുടേതായ ചാറ്റ്ബോട്ട് വികസിപ്പിക്കാൻ തുടങ്ങിയത്. ഇപ്പോഴിതാ വാട്സ്ആപ്പിലും എഐ അധിഷ്ഠിത ചാറ്റ്ബോട്ട് എത്തുകയാണ്. വാട്സ്ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ വേർഷനിൽ എഐ ചാറ്റ്ബോട്ട് അവതരിപ്പിക്കുന്നതിനുള്ള പ്രത്യേക ഫീച്ചർ ഒരുക്കിയിട്ടുണ്ട്.

എഐ ചാറ്റ്ബോട്ട് അവതരിപ്പിക്കുന്നതിനായി പ്രത്യേക ബട്ടനാണിനാണ് രൂപം നൽകിയിരിക്കുന്നത്. ചാറ്റ്സ് ടാബിലാണ് ഈ ബട്ടൺ ദൃശ്യമാകുക. ന്യൂ ചാറ്റ് ബട്ടണിൽ മുകളിൽ വലതുവശത്ത് താഴെയായാണ് പുതിയ ക്രമീകരണം. ഇതിലൂടെ എഐ അധിഷ്ഠിത ചാറ്റുകൾ വളരെ വേഗത്തിൽ ഉപയോഗപ്പെടുത്താൻ ഉപഭോക്താക്കൾക്ക് സാധിക്കും. നിലവിൽ, ഈ ഫീച്ചർ പരീക്ഷണാടിസ്ഥാനത്തിലാണ്. അധികം വൈകാതെ തന്നെ മുഴുവൻ ഉപഭോക്താക്കളിലേക്കും എഐ ചാറ്റ്ബോട്ട് അവതരിപ്പിക്കാനുള്ള ശ്രമങ്ങൾ വാട്സ്ആപ്പ് നടത്തുന്നുണ്ട്.