ബഡ്ജറ്റ് സ്മാർട്ട്ഫോൺ ആരാധകരെ കാത്തിരുന്നോളൂ… വീണ്ടും കിടിലൻ ഹാൻഡ്സെറ്റുമായി റിയൽമി എത്തുന്നു



ബഡ്ജറ്റ് റേഞ്ചിലുള്ള സ്മാർട്ട്ഫോണുകൾ തിരയുന്നവരുടെ ലിസ്റ്റിലേക്ക് ഇടം നേടാൻ പുതിയൊരു സ്മാർട്ട്ഫോണുമായി റിയൽമി എത്തുന്നു. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 5ജി ഹാൻഡ്സെറ്റായ റിയൽമി സി65 5ജിയാണ് കമ്പനി പുതുതായി വിപണിയിൽ എത്തിക്കുന്നത്. കുറഞ്ഞ വിലയിൽ കൂടുതൽ ഫീച്ചറുകൾ ആവശ്യമുള്ളവർക്ക് തിരഞ്ഞെടുക്കാൻ കഴിയുന്ന മോഡൽ കൂടിയാണ് റിയൽമി സി65 5ജി. വരും ആഴ്ചകളിൽ തന്നെ ഇന്ത്യൻ വിപണിയിൽ എത്തിയേക്കുമെന്നാണ് സൂചന. പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

6.7 ഇഞ്ച് എച്ച്ഡി പ്ലസ് എൽസിഡി ഡിസ്പ്ലേയാണ് നൽകാൻ സാധ്യത. ഡിസ്പ്ലേയ്ക്ക് 90 ഹെർട്സ് റിഫ്രഷ് റേറ്റും, 180 ഹെർട്സ് ടച്ച് സാപ്ലിംഗ് റേറ്റും നൽകിയിട്ടുണ്ട്. ഒക്ട കോർ യൂണിസോക് ടി612 12എൻഎം ചിപ്സെറ്റാണ് കരുത്ത് പകരുക. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നിങ്ങനെ ഡ്യൂവൽ ക്യാമറ സജ്ജീകരണമാണ് പിന്നിൽ ഒരുക്കിയിരിക്കുന്നത്. റിയൽമി സി65 12 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 6 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ്, 8 ജിബി റാം പ്ലസ് 128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് സ്റ്റോറേജ് വേരിയന്റുകളിൽ എത്തിയേക്കുമെന്നാണ് സൂചന. നിലവിൽ, വിലയുമായി ബന്ധപ്പെട്ട വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല.

Also Read: ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് അപകടം: ഒരു കുട്ടി ഉള്‍പ്പെടെ 7 പേര്‍ക്ക് പരിക്ക്