ആക്ഷൻ രംഗങ്ങളില്‍ അമ്പരിപ്പിച്ച് രൺബീറിന്റെ ‘അനിമല്‍’ട്രെയിലര്‍ എത്തി; സിനിമയുടെ ദൈർഘ്യം 3.21 മണിക്കൂര്‍| Animal Trailer Out Ranbir Kapoor Gives Goosebumps As Criminal – News18 Malayalam
രൺബീര്‍ കപൂര്‍ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ അനിമലിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. 3.21 മണിക്കൂര്‍ എന്ന വലിയ ദൈര്‍ഘ്യത്തിലാണ് ചിത്രം എത്തുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ചടുലമായ ആക്ഷന്‍ രംഗങ്ങള്‍ക്കൊപ്പം വൈകാരികതയ്ക്കും പ്രാധാന്യമുള്ള ചിത്രമായിരിക്കും ഇതെന്നാണ് ട്രെയിലർ നല്‍കുന്ന സൂചന.
വന്യമായ ഭാവത്തോടെ എതിരാളികളെ ഒന്നൊന്നായി ഇല്ലാതാക്കുന്ന രൺബീറിന്‍റെ ക്രൂരമായ ആക്ഷന്‍ രംഗങ്ങളാണ് ട്രെയിലറില്‍ ഉള്ളത്. അര്‍ജുന്‍ റെഡ്ഡി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. രശ്മിക മന്ദാനയാണ് നായികയാകുന്നത്. ഗീതാഞ്ജലി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ രശ്മിക അവതരിപ്പിക്കുന്നത്.
ക്രൂരനായ വില്ലനായി ബോബി ഡിയോളും എത്തുന്നു. അനില്‍ കപൂര്‍, തൃപ്തി ദിമ്രി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമിത് റോയ് ചായാഗ്രഹകണം നിർവഹിക്കുന്ന ചിത്രത്തിലെ എഡിറ്റര്‍ സംവിധായകനായ സന്ദീപ് റെഡ്ഡി വംഗയാണ്.
പ്രീതം, വിശാല്‍ മിശ്ര, മനാന്‍ ഭരദ്വാജ്, ശ്രേയാസ് പുരാണിക്, ജാനി, അഷിം കിംസണ്‍, ഹര്‍ഷവര്‍ദ്ധന്‍, രാമേശ്വര്‍, ഗൗരീന്ദര്‍ സീഗള്‍ എന്നീ ഒന്‍പത് സംഗീത സംവിധായകര്‍ ആണ് അനിമലില്‍ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്.
ഭൂഷൺ കുമാറിന്റെയും കൃഷൻ കുമാറിന്റെയും ടി-സീരീസ്, മുറാദ് ഖേതാനിയുടെ സിനി 1 സ്റ്റുഡിയോസ്, പ്രണയ് റെഡ്ഡി വംഗയുടെ ഭദ്രകാളി പിക്‌ചേഴ്‌സ് എന്നിവർ ചേർന്നാണ് ‘അനിമൽ’ നിർമിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നീ 5 ഭാഷകളിലായി 2023 ഡിസംബര്‍ 1ന് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യും. വാര്‍ത്ത പ്രചാരണം : ടെന്‍ ഡിഗ്രി നോര്‍ത്ത്.