സംസ്ഥാനത്ത് ഇന്നും മാറ്റമില്ലാതെ സ്വർണവില. ഒരു പവൻ സ്വർണത്തിന് 45,480 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,685 രൂപയുമാണ് ഇന്നത്തെ വില നിലവാരം. ഇന്നലെയും സ്വർണവിലയും മാറ്റങ്ങൾ രേഖപ്പെടുത്തിയിരുന്നില്ല. ആഗോള വിപണി ചാഞ്ചാട്ടങ്ങൾക്ക് വിധേയമായതോടെയാണ് സ്വർണവില ഉയർന്ന നിരക്കിൽ തുടരുന്നത്. നവംബർ മാസത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവില ഉള്ളത്.
ആഗോള വിപണിയിലെ മാറ്റങ്ങളാണ് ആഭ്യന്തര വിലയിലും പ്രതിഫലിക്കുന്നത്. ആഗോള വിപണിയിൽ സ്വർണം ഔൺസിന് 1,992.67 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്. അധികം വൈകാതെ 2000 ഡോളർ നിലവാരത്തിലേക്ക് സ്വർണവില ഉയർന്നേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ആഗോള വിപണിയിൽ കഴിഞ്ഞ ഒരു മാസത്തിനിടെ വൻ തിരിച്ചുവരവാണ് സ്വർണം കാഴ്ചവച്ചത്. വില മാറ്റങ്ങൾ ഡോളറിൽ ആയതിനാൽ, നേരിയ ചലനങ്ങൾ പോലും പ്രാദേശിക വിപണിയിൽ സമ്മർദ്ദം ചെലുത്തുന്നതാണ്. അതേസമയം, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് 79.20 രൂപയും, 8 ഗ്രാം വെള്ളിക്ക് 633.60 രൂപയുമാണ് ഇന്നത്തെ വില നിലവാരം.