അണ്ടിപരിപ്പ്, പിസ്ത, ബദാം പോലെ ഏറെ പോഷകഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് വാൾനട്ടും. ദിവസവും ഒരു പിടി വാൾനട്ട് കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനം.
ഭക്ഷണത്തിൽ സാച്ച്വറേറ്റഡ് ഫാറ്റ് അടങ്ങിയ ഭക്ഷണത്തിന്റെ കൂടെ വാൾനട്ട് കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനത്തിൽ പറയുന്നത്.
കൂടാതെ, ശരീരഭാരം കുറയ്ക്കാൻ ഡയറ്റ് ചെയ്യുന്നവർ നിർബന്ധമായും ദിവസവും വാൾനട്ട് കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഗവേഷകനായ പെനീ ക്രീസ് എദർട്ടൻ പറയുന്നു.