ക്രിസ്തുമസിന് മുന്നോടിയായി യാത്രക്കാർക്ക് ഗംഭീര ഇളവുകൾ പ്രഖ്യാപിച്ച് ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയർലൈനായ എയർ ഇന്ത്യ. ഇത്തവണ യാത്രക്കാർക്കായി 30 ശതമാനം ഇളവാണ് എയർ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളിൽ ഈ ഓഫർ ലഭിക്കുന്നതാണ്. ഈ വർഷം ഡിസംബർ 2 മുതൽ 2024 മെയ് 30 വരെയാണ് ഓഫറുകൾ ലഭിക്കുക. ഉപഭോക്താക്കൾക്ക് എയർ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റ് മുഖാന്തരം ടിക്കറ്റുകൾ ബുക്ക് ചെയ്യാവുന്നതാണ്.
ബെംഗളൂരു-കൊച്ചി, ബെംഗളൂരു-കണ്ണൂർ, ബെംഗളൂരു-മംഗളൂരു, ബെംഗളൂരു-തിരുവനന്തപുരം, ചെന്നൈ-തിരുവനന്തപുരം, കണ്ണൂർ-തിരുവനന്തപുരം, ബെംഗളൂരു-തിരുച്ചിറപ്പള്ളി തുടങ്ങിയ റൂട്ടുകളിൽ ആകർഷകമായ ടിക്കറ്റ് നിരക്കിൽ യാത്ര ചെയ്യാവുന്നതാണ്. 30 ശതമാനം ഇളവിന് പുറമേ, മുതിർന്ന പൗരന്മാർക്കും, സായുധസേന ഉദ്യോഗസ്ഥർക്കും, വിദ്യാർത്ഥികൾക്കും പ്രത്യേക ഓഫറുകൾ ലഭിക്കുന്നതാണ്. കമ്പനിയുടെ വെബ്സൈറ്റിലും, മൊബൈൽ ആപ്ലിക്കേഷനിലും ലോഗിൻ ചെയ്തിട്ടുള്ള ഉപഭോക്താക്കളെ കൺവീനിയൻ ഫീസ് അടയ്ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇതിനോടൊപ്പം എക്സ്പ്രസ് അഹെഡ് കോംപ്ലിമെന്ററി സേവനങ്ങളും ലഭിക്കുന്നതാണ്.