അധിക ഡാറ്റ ആവശ്യമുണ്ടോ ? 25 രൂപയിൽ താഴെ കിടിലൻ പ്രീപേയ്ഡ് പ്ലാനുമായി വോഡഫോൺ- ഐഡിയ


ഉപഭോക്താക്കളുടെ താൽപര്യങ്ങൾ പ്രത്യേകം മനസ്സിലാക്കി, പ്ലാനുകൾ അവതരിപ്പിക്കുന്ന ടെലികോം സേവന ദാതാക്കളാണ് വോഡഫോൺ-ഐഡിയ. അതുകൊണ്ടുതന്നെ അധിക ഡാറ്റ ആവശ്യമുള്ളവർക്കായി പ്രത്യേകം പ്ലാനുകളും കമ്പനി ലഭ്യമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ബഡ്ജറ്റിൽ ഒതുങ്ങുന്ന തരത്തിലുള്ള ഡാറ്റ വൗച്ചറിനാണ് രൂപം നൽകിയിരിക്കുന്നത്. വെറും 25 രൂപയിൽ താഴെ മാത്രം ചെലവഴിച്ചാൽ, അധിക ഡാറ്റയാണ് ഈ പ്ലാനിന് കീഴിൽ ലഭിക്കുക. പ്ലാനിനെ കുറിച്ചുള്ള മറ്റ് വിവരങ്ങൾ അറിയാം.

23 രൂപയ്ക്കാണ് വോഡഫോൺ-ഐഡിയ പുതുതായി ഡാറ്റാ വൗച്ചർ അവതരിപ്പിച്ചിരിക്കുന്നത്. നിലവിലുള്ള ആക്റ്റീവ് പ്ലാനിന് കീഴിലെ ഡാറ്റ പൂർണ്ണമായും ഉപയോഗിച്ചു കഴിഞ്ഞാൽ, 23 രൂപയുടെ ഡാറ്റാ വൗച്ചർ ഉപയോഗപ്പെടുത്താവുന്നതാണ്. ഈ പ്ലാനിലൂടെ ഉപഭോക്താക്കൾക്ക് 1.2 ജിബി ഡാറ്റയാണ് അധികമായി ലഭിക്കുക. ഒരു ദിവസമാണ് വാലിഡിറ്റി. അതുകൊണ്ടുതന്നെ രാത്രി 12.00 മണി കഴിഞ്ഞാൽ പ്ലാനിന്റെ കാലാവധി അവസാനിക്കും. ഒരു ദിവസത്തെ വാലിഡിറ്റിയിൽ അധിക ഡാറ്റ ആവശ്യമായിട്ടുള്ളവർക്ക് ഈ പ്ലാൻ തിരഞ്ഞെടുക്കാവുന്നതാണ്.