കൊച്ചി: കുസാറ്റ് അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഓഡിറ്റോറിയത്തിലെ പരിപാടികള്‍ക്ക് മാനദണ്ഡം വരുമെന്ന് മന്ത്രി പി രാജീവ്. മന്ത്രിമാരും ചീഫ് സെക്രട്ടറിയും ഇതിനായി യോഗം ചേര്‍ന്നിരുന്നുവെന്നും ആഭ്യന്തര വകുപ്പ് ഉത്തരവിറക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചാവും ഉത്തരവിറക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read Also: ഇന്ത്യാ സന്ദർശനത്തിനായി നാസ അഡ്മിനിസ്ട്രേറ്റർ എത്തുന്നു, ലക്ഷ്യമിടുന്നത് വമ്പൻ പദ്ധതികൾ
ഓഡിറ്റോറിയത്തിന്റെ പ്രവേശന കവാടത്തില്‍ ഉണ്ടായ തിരക്കില്‍ പെട്ടാണ് കുസാറ്റില്‍ നാലുപേര്‍ മരിച്ചത്. പരിപാടിക്ക് സംഘാടകര്‍ അനുമതി തേടിയില്ലെന്നാണ് പൊലീസിന്റെ വിശദീകരണം. ഓഡിറ്റോറിയത്തിന്റെ ഘടനയും അപകടത്തിന് കാരണമായെന്നാണ് നിഗമനം. ഈ സാഹചര്യത്തിലാണ് ഓഡിറ്റോറിയത്തിലെ പരിപാടികള്‍ക്ക് മാനദണ്ഡം കൊണ്ടുവരുമെന്ന് മന്ത്രി വ്യക്തമാക്കിയത്. കളമശ്ശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.