ആ വീഡിയോ ഡിലീറ്റാക്കാൻ ഒരുപാട് ശ്രമിച്ചു, നടന്നില്ല: നടി നവ്യാ നായര്‍


 സ്കൂള്‍ കലോത്സവത്തിനിടയില്‍ മാദ്ധ്യമങ്ങളോട് പൊട്ടിത്തെറിക്കുകയും കരയുകയും ചെയ്യുന്ന തന്റെ വീഡിയോ ഡിലീറ്റ് ചെയ്യാൻ നിരവധി തവണ ശ്രമിച്ചിട്ടും പറ്റിയില്ലെന്ന് നടി നവ്യാ നായര്‍. എറണാകുളം കാലടിയില്‍ നടക്കുന്ന സംസ്ഥാന സിബിഎസ്‌ഇ സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് തന്റെ സ്‌കൂൾ കലോത്സവങ്ങളെക്കുറിച്ച് താരം പങ്കുവച്ചത്. സമ്മാനം കിട്ടാതിരുന്നതിലല്ല, ഗ്രേഡ് കുറഞ്ഞു പോയതിലായിരുന്നു തന്റെ വിഷമമെന്നും താരം പറഞ്ഞു.

read also:നേരിടേണ്ടി വന്നത് ക്രൂരമായ ആക്രമണം, രാത്രിയിൽ നടി വനിതയെ ആക്രമിച്ചത് നടന്റെ ആരാധകൻ !!

നടിയുടെ വാക്കുകൾ ഇങ്ങനെ,

‘കരയുന്ന വീഡിയോ ഡിലീറ്റാക്കാൻ പല രീതിയില്‍ ശ്രമിച്ചു നോക്കി, ഡിലീറ്റ് ചെയ്യാൻ എന്തെങ്കിലും മാര്‍ഗ്ഗമുണ്ടോ എന്ന്, പക്ഷെ ഒരു നിവൃത്തിയില്ല. സമ്മാനം കിട്ടാതിരുന്നതിലല്ല, ഗ്രേഡ് കുറഞ്ഞു പോയതിലായിരുന്നു വിഷമം. ബി ഗ്രേഡ് കിട്ടിയതിന്റെ വിഷമത്തില്‍ പതിനഞ്ച് വയസുള്ള ഞാൻ പൊട്ടിക്കരഞ്ഞു പോയി, അതോടൊപ്പംതന്നെ അറിയാതെ ചില കുറ്റപ്പെടുത്തലുകള്‍ എന്റെ ഭാഗത്ത് നിന്നും ഉണ്ടായി.

എന്റെ അറിവുകേടോ അല്ലെങ്കില്‍ ആ നേരത്തെ മനസിന്റെ സങ്കടമോ കൊണ്ട് മറ്റേ കുട്ടി ഒന്നും ചെയ്തില്ല എന്ന് പറഞ്ഞു. സത്യത്തില്‍ മറ്റേ കുട്ടി എന്താ ചെയ്തതെന്ന് പോലും ഞാൻ അറിയുന്നുണ്ടായിരുന്നില്ല, ഞാൻ അവരുടെ പെര്‍ഫോമൻസ് പോലും കണ്ടിട്ടില്ല. ഒരു ദിവസത്തെ കലാപ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ലഭിക്കുന്ന വിജയത്തെയോ മാര്‍ക്കിനെയോ ആശ്രയിച്ചല്ല കലയെ ഇഷ്ടപ്പെടുന്നവരുടെ ജീവിതം നിര്‍ണയിക്കപ്പെടുന്നത്.’- നവ്യ നായര്‍ പറഞ്ഞു