സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ 37കാരിയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി


 

ബെംഗളൂരു: കര്‍ണാടകയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥയെ കുത്തിക്കൊന്നു. കര്‍ണാടകയിലെ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന പ്രതിമ (37)യെയാണ് അക്രമികള്‍ കൊലപ്പെടുത്തിയത്. സംഭവം നടക്കുമ്പോള്‍ പ്രതിമ വീട്ടില്‍ തനിച്ചായിരുന്നു. അക്രമികള്‍ മുന്‍ പരിചയമുള്ളവരാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ശനിയാഴ്ച രാത്രി എട്ട് മണിയോടെയാണ് പ്രതിമയെ ഡ്രൈവര്‍ വീട്ടിലെത്തിച്ചത്. പിന്നീട് പ്രതിമയുടെ സഹോദരന്‍ പലതവണ യുവതിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് പ്രതിമയെ തിരക്കി സഹോദരൻ രാവിലെ വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്തു. അക്രമികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.