കളമശ്ശേരി സ്‌ഫോടനം: മരണം രണ്ടായി, മരിച്ചത് തൊടുപുഴ സ്വദേശി


കൊച്ചി: കളമശ്ശേരിയിലെ കൺവെൻഷൻ സെന്ററിൽ നടന്ന സ്‌ഫോടനത്തിൽ മരണം രണ്ടായി. തൊടുപുഴ സ്വദേശി കുമാരി (53) ആണ് മരിച്ചത്. 90 ശതമാനം പൊള്ളലേറ്റ ഇവർ ചികിത്സയിലായിരുന്നു. സ്‌ഫോടനത്തിൽ ആദ്യം മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

സ്‌ഫോടനത്തിൽ പരിക്കേറ്റവർക്ക് ഏറ്റവും മെച്ചപ്പെട്ട ചികിത്സ തന്നെ ലഭ്യമാക്കുമെന്നും സ്‌ഫോടനത്തിൽ പല കുഞ്ഞുങ്ങൾക്കും മാനസിക ബുദ്ധിമുട്ടുണ്ടായിട്ടുള്ളതിനാൽ ഇതിനുള്ള കൗൺസിലിംഗും ലഭ്യമാക്കുമെന്നും ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

കാപട്യമൊന്നും ഇല്ലാത്ത സാധാരണക്കാരനാണ് സുരേഷേട്ടൻ, പണ്ട് എങ്ങനെയാണോ അതേപോലെ തന്നെയാണ് ഇന്നും: അഭിരാമി

സ്‌ഫോടനം തീവ്രവാദമാണെന്നാണ് പൊലീസിന്റെ എഫ്ഐആർ. പ്രതി മാർട്ടിനെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. ആറ് മാസം മുമ്പ് തന്നെ ഇത്തരമൊരു സ്‌ഫോടനത്തിന് ഡൊമിനിക് മാർട്ടിൻ പദ്ധതിയിട്ടു എന്നും ഇയാൾ ബോംബ് ഉണ്ടാക്കിയത് അടക്കമുള്ള കാര്യങ്ങളെ കുറിച്ച് പരിശോധിക്കുകയാണ് എന്നും പോലീസ് സൂചന നൽകി.

‘സ്‌ഫോടനം നടത്താൻ മാർട്ടിൻ മാസങ്ങൾക്ക് മുമ്പേ തയ്യാറെടുപ്പ് നടത്തി, ബോംബ് ഉണ്ടാക്കാൻ പഠിച്ചത് ഇന്റർനെറ്റിലൂടെ’

ഇന്ററർനെറ്റ് വഴിയാണ് ബോംബ് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് മാർട്ടിൻ പഠിച്ചത്. ഇതിനായി മാസങ്ങളോളം സമയം എടുത്തു. ബോംബ് നിർമ്മിക്കാനായി പലയിടങ്ങളിൽ നിന്നുമായാണ് വസ്തുക്കൾ ശേഖരിച്ചത്. സ്‌ഫോടക വസ്തു വാങ്ങിയ കടകളെക്കുറിച്ച് വിവരം ലഭിച്ചതായി പൊലീസ് അറിയിച്ചു. ഡൊമിനിക് മാർട്ടിൻ പ്രാർത്ഥനായോഗ സ്ഥലത്ത് എത്തിയത് സ്‌കൂട്ടറിൽ ആണെന്നാണ് വ്യക്തമാക്കുന്നത്. പ്രതിക്ക് മറ്റാരുടെയെങ്കിലും പിന്തുണ കിട്ടിയിട്ടുണ്ടോ എന്നുള്ളതും പൊലീസ് പരിശോധിക്കുന്നുണ്ട്.