കാത്തിരിപ്പുകൾക്ക് ഉടൻ വിരാമമായേക്കും, ഓപ്പോ ഫൈൻഡ് എക്സ് 7 പ്രോ വിപണിയിലെത്തുന്നു


പ്രീമിയം റേഞ്ചിൽ സ്മാർട്ട്ഫോണുകൾ തിരയുന്നവരുടെ കാത്തിരിപ്പുകൾക്ക് വിരാമം ഇടാനൊരുങ്ങി ഓപ്പോ. ആകർഷകമായ ഡിസൈനിൽ എത്തുന്ന ഓപ്പോ ഫൈൻഡ് എക്സ് 7 പ്രോ സ്മാർട്ട്ഫോണാണ് കമ്പനി പുതുതായി വിപണിയിൽ എത്തിക്കുന്നത്. നിലവിൽ, ഓപ്പോ ഈ സ്മാർട്ട്ഫോണുകളുടെ ഫീച്ചറുകളെ കുറിച്ച് ഔദ്യോഗിക വിവരങ്ങൾ പങ്കുവെച്ചിട്ടില്ല. എന്നാൽ, ചുരുക്കം ചില ഫീച്ചറുകൾ ഓൺലൈൻ മുഖാന്തരം ചോർന്നിട്ടുണ്ട്. ഇവ എന്തൊക്കെയെന്ന് അറിയാം.

ആകർഷണീയമായ ഒരു ഡിസൈനിലാണ് ഓപ്പോ ഓപ്പോ ഫൈൻഡ് എക്സ് 7 പ്രോ തയ്യാറാക്കിയിരിക്കുന്നത്. ഒക്ടാഗോണൽ മാതൃകയിലാണ് ഈ ഫോണിന്റെ ക്യാമറകൾ ഫീച്ചർ ചെയ്തിരിക്കുന്നത്. ഈ ക്യാമറ തന്നെയാണ് ഫോണിന്റെ ഹൈലൈറ്റ്. മുൻ മോഡലുകളിലെല്ലാം വൃത്താകൃതിയുലുള്ള സ്പേസിലാണ് ഓപ്പോ ക്യാമറകൾ കൊണ്ടുവന്നിരിക്കുന്നത്. ഇത് ആദ്യമായാണ് ഒക്ടാഗോണൽ ആകൃതിയിൽ ക്യാമറകൾ നൽകിയിരിക്കുന്നത്. മീഡയടെക് ഡെമൻസിറ്റി 9300 അല്ലെങ്കിൽ സ്നാപ്ഡ്രാഗൺ 8 ജെൻ 3-ന്റെ പിന്തുണ ഈ ഫോണിന് ഉണ്ടാകാൻ സാധ്യത ഉണ്ട്. ഓപ്പോ ഫൈൻഡ് എക്സ് 7 പ്രോയുടെ വില വിവരങ്ങൾ ലഭ്യമല്ലെങ്കിലും, ഒരു ലക്ഷം രൂപയ്ക്കടുത്ത് വില പ്രതീക്ഷിക്കുന്നതാണ്.