വിവാഹത്തലേന്ന് വധു ഒളിച്ചോടി, ഉറങ്ങിക്കിടന്ന മകളെ എഴുന്നേല്‍പ്പിച്ച് വധുവാക്കി ഒരമ്മ!! അനുജന്റെ വിവാഹത്തിൽ നടന്നത്
സിനിമാ, സീരിയല്‍ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയാണ് നടി നളിനി. ഒരു കാലത്തെ തിരക്കേറിയ നായികയായ നളിനി ഇപ്പോൾ ‘അമ്മ വേഷങ്ങളിൽ സജീവമാണ്. തന്റെ സഹോദരന്റെ ജീവിതത്തിലുണ്ടായ അവിചാരിത സംഭവത്തെക്കുറിച്ച് നളിനി പറഞ്ഞ വാക്കുകള്‍ സോഷ്യൽ മീനിയയിൽ ശ്രദ്ധ നേടുകയാണ് ഇപ്പോൾ.
സഹോദരന്റെ വിവാഹത്തിന്റെ തലേന്ന് വധു ഒളിച്ചോടി പോയതിനെക്കുറിച്ചും പിന്നീട് നടന്നതിനെപറ്റിയും നളിനി പങ്കുവച്ചത് ഇങ്ങനെ,
‘എട്ട് പേരാണ് എന്റെ സഹോദരങ്ങള്‍. എല്ലാവരുടെയും കല്യാണം നല്ല രീതിയില്‍ നടത്തി. എന്റെ എട്ടാമത്തെ അനുജന്റെ വിവാഹം നടത്തുമ്പോള്‍ ഒരു വലിയ സംഭവം നടന്നു. കല്യാണത്തിന്റെ തലേന്ന് വധു ആരുടെയോ കൂടെ ഒളിച്ചോടി. അവസാനത്തെ അനുജന്റെ കല്യാണമായതിനാല്‍ വളരെ ഗ്രാന്റ് ആയി നടത്താൻ തീരുമാനിച്ചതായിരുന്നു.’
read also: തെന്നിന്ത്യൻ താരം മീത രഘുനാഥ് വിവാഹിതയാകുന്നു
‘ഒരു മണിക്കാണ് പെണ്ണ് ഒളിച്ചോടിയത് അറിയുന്നത്. അവളുടെ അച്ഛൻ ആശുപത്രിയില്‍ അഡ്മിറ്റായി. എന്റെ അമ്മയ്ക്ക് അറ്റാക്ക് വന്നു. മരിക്കാൻ പോകുകയാണെന്ന് അനുജനും പറഞ്ഞു. എന്ത് ചെയ്യണമെന്ന് അറിയാതെയായി. മറ്റ് സഹോദരങ്ങളുടെ കല്യാണം ആര്‍ഭാടത്തോടെയാണ് നടത്തിയത്. അതിനേക്കാള്‍ ഗ്രാന്റ് ആയി ഈ കല്യാണം നടത്താൻ ആഗ്രഹിച്ചതിനാല്‍ ഒരുപാട് ചെലവ് ചെയ്തിരുന്നു. എന്നാല്‍ കല്യാണം നിന്നു. രാത്രി ഒന്നര മണിക്ക് ഒരു വീട്ടില്‍ പോയി സംസാരിച്ചു.
അനുജന്റെ വിവാഹം മുടങ്ങി, എന്ത് ചെയ്യണമെന്നറിയില്ല, രാവിലെ വിവാഹം നടക്കേണ്ടതാണ് നടന്നില്ലെങ്കില്‍ ഞങ്ങള്‍ എന്ത് ചെയ്യുമെന്ന് അറിയില്ല എന്നൊക്കെ പറഞ്ഞു പരിചയം മാത്രമുള്ള ഒരു കുടുംബത്തോട് സംസാരിച്ചു. അവരുടെ മൂത്ത മകള്‍ ഞാൻ കാണിച്ച് കൊടുത്ത പയ്യനെയാണ് വിവാഹം ചെയ്തത്. ഇന്ന് ഞങ്ങളുടെ കുടുംബം നല്ല രീതിയില്‍ കഴിയുന്നതിന് കാരണം നീ ആ കല്യാണാലോചന നടത്തിയതാണ്, അതിനാല്‍ എന്റെ മകള്‍ നിന്റെ വീട്ടില്‍ നന്നായി കഴിയുമെന്ന് ഉറപ്പാണെന്ന് പറഞ്ഞ് ആ അമ്മ അവരുടെ ഇളയ മകളെ വിളിച്ചു.
രാത്രി ഒന്നരമണിക്ക് ഉറങ്ങിക്കിടന്ന മകളെ എഴുന്നേല്‍പ്പിച്ച് എന്റെ കൈയില്‍ ഏല്‍പ്പിക്കുകയായിരുന്നു. വരൻ ആരാണെന്ന് പോലും അറിയാതെയാണ് ആ പെണ്‍കുട്ടി തന്റെ സഹോദരനെ വിവാഹം ചെയ്തത്. ഇന്ന് അവര്‍ നല്ല രീതിയില്‍ ജീവിക്കുന്നു. തന്റെ സ്വത്തുക്കള്‍ അവര്‍ക്കാണ് താൻ നല്‍കിത്’- നളിനി പറഞ്ഞു.