30
September, 2026

A News 365Times Venture

30
Wednesday
September, 2026

A News 365Times Venture

ലോകേഷ് കനകരാജിന്റെ ജി സ്‌ക്വാഡിന്റെ ആദ്യ ചിത്രം ‘ഫൈറ്റ് ക്ലബ് ‘: ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

Date:


ചെന്നൈ: സംവിധായകൻ ലോകേഷ് കനകരാജ് തന്റെ പ്രൊഡക്ഷൻ ഹൗസ് ‘ജി സ്‌ക്വാഡ്’ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചപ്പോൾ തന്നെ ആ വാർത്ത സോഷ്യൽ മീഡിയയിൽ തരംഗമായതാണ്. ഇപ്പോഴിതാ ജി സ്‌ക്വാഡിന്റെ ആദ്യ ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ലോകേഷ് കനകരാജ്. ‘ഫൈറ്റ് ക്ലബ്’ എന്നാണ് ചിത്രത്തിന്റെ പേര്. അബ്ബാസ് എ റഹ്മത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ‘ഉറിയടി’ വിജയ് കുമാറാണ് നായകൻ. ഗോവിന്ദ് വസന്തയാണ് സംഗീതം ഒരുക്കുന്നത്. ആദിത്യയാണ് ചിത്രത്തിന്റെ നിർമ്മാതാവ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ വൈറലായി.

തന്റെ സുഹൃത്തുക്കളിൽ നിന്നും സഹായികളിൽ നിന്നുമുള്ള ക്രിയേറ്റീവ് ആശയങ്ങൾ പ്രചോദിപ്പിക്കാനും അവരുടെ ചിത്രങ്ങൾ പ്രേക്ഷകരിലെത്തിക്കാനും തുടക്കം കുറിക്കുന്ന ജി സ്‌ക്വാഡിലൂടെ ലോകേഷ് കനകരാജ് പുറത്തെത്തിക്കുന്ന ആദ്യ ചിത്രമാണ് ഫൈറ്റ് ക്ലബ്. സിനിമാട്ടോഗ്രാഫർ : ലിയോൺ ബ്രിട്ടോ, എഡിറ്റർ കൃപകരൺ, കഥ: ശശി, തിരക്കഥ : വിജയ്‌കുമാർ, ശശി, അബ്ബാസ് എ റഹ്മത്, ആർട്ട് ഡയറക്ടർ : ഏഴുമലൈ ആദികേശവൻ, സ്റ്റണ്ട് : വിക്കി, അമ്രിൻ അബുബക്കർ, സൗണ്ട് ഡിസൈൻ /എഡിറ്റർ : രംഗനാഥ് രവി, സൗണ്ട് മിക്സിങ് : കണ്ണൻ ഗണപത്, കൊറിയോഗ്രാഫി : സാൻഡി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ : ആർ ബാലകുമാർ, ക്രിയേറ്റിവ് പ്രൊഡ്യൂസർ : വിജയ് കുമാർ. 2023 ഡിസംബറിൽ ചിത്രം തിയേറ്ററുകളിലേക്കെത്തും. പിആർഓ : പ്രതീഷ് ശേഖർ.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

നേതാക്കളുടെത് ഇരട്ടത്താപ്പ്: തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ നിലപാടില്‍ ഇന്ത്യാ സഖ്യത്തിനെതിരെ ദല്‍ഹിയില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍

ന്യൂദല്‍ഹി: മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന്റെ രാജി ആവശ്യപ്പെടുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യാ സഖ്യം യോഗം...

മാസപ്പടി കേസ്: ഡയറിക്കുറിപ്പ് മാത്രം വെച്ച് കേസെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

കൊച്ചി: സി.എം.ആര്‍.എല്‍ എക്‌സാലോജിക് പണമിടപാട് കേസില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍,...

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇനി ‘സൂപ്പര്‍ ഇന്റലിജന്‍സ്’; പേര് മാറ്റം വീണ്ടും പ്രഖ്യാപിച്ച് ട്രംപ്

ന്യൂയോര്‍ക്ക്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ (എ.ഐ) സൂപ്പര്‍ ഇന്റലിജന്‍സ് എന്ന് വീണ്ടും പുനര്‍നാമകരണം ചെയ്യാനുള്ള...