കൊച്ചി: നഗരത്തിൽ പൊതുജനങ്ങളുടെ സ്വൈരജീവിതത്തിന് ഭംഗം വരുത്തിയ കാപ്പ പ്രതിയെ പിടികൂടി ജയിലിൽ അടച്ചു. എറണാകുളം ഗാന്ധിനഗർ ഉദയ കോളനിയിലെ ഹൗസ് നമ്പർ 91ൽ മഹേന്ദ്രനാണ് (24) പിടിയിലായത്.
സിറ്റിയിലും പരിസര പ്രദേശങ്ങളിലുമായി 15-നടുത്ത് പിടിച്ചുപറി, മോഷണം, കവർച്ച, മയക്കുമരുന്ന് തുടങ്ങിയ കേസുകളിൽ പ്രതിയാണ് ഇയാൾ. കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജില്ല കലക്ടറുടെ കരുതൽ തടങ്കൽ ഉത്തരവുപ്രകാരമാണ് നടപടി. പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ പാർപ്പിച്ചു.