മുണ്ടക്കയയത്ത് യുവാവ് തലയ്ക്കടിയേറ്റ് മരിച്ച സംഭവം കൊലപാതകം: അമ്മ പൊലീസ് കസ്റ്റഡിയിൽ


കോട്ടയം: മുണ്ടക്കയത്ത് യുവാവ് തലയ്ക്കടിയേറ്റ് ചികിത്സയിലിരിക്കെ മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. കോരുത്തോട് കുഴിമാവ് തോപ്പിൽ അനു ദേവൻ (45) മരിച്ച സംഭവവുമായി ബന്ധപ്പെട്ട്, യുവാവിന്റെ അമ്മ സാവിത്രിയെ (68) പൊലീസ് കസ്റ്റഡിയിൽ എടുത്തു. രഹസ്യന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിൽ യുവാവിന്റെ അമ്മയാണ് കൊലപാതകം നടത്തിയതെന്ന് കണ്ടെത്തുകയായിരുന്നു.

തലയിൽ ആഴത്തിൽ മുറിവേറ്റ നിലയിൽ അനുവിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. യുവാവ് വീണു പരുക്കേറ്റതാണെന്നാണ് ഒപ്പം ഉണ്ടായിരുന്ന അമ്മ സാവിത്രി ആശുപത്രി അധികൃതരെ അറിയിച്ചത്. എന്നാൽ, ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെ അനു മരിച്ചു.

‘ഇസ്ലാം ഇന്‍ കേരള’: ഇസ്ലാം മതത്തിന്റെ സ്വാധീനവും, ചരിത്രവും പ്രധാന്യവും വിനോദ സഞ്ചാരികള്‍ക്ക് വിവരിക്കാൻ പദ്ധതി

മരണത്തിൽ ദുരൂഹത ഉണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തെ തുടർന്ന് പൊലീസ് സാവിത്രിയെ ചോദ്യം ചെയ്തു. സ്ഥിരം മദ്യപിച്ച് എത്തി മകൻ തന്നെ ഉപദ്രവിച്ചിരുന്നു എന്നും വെള്ളിയാഴ്ച മദ്യലഹരിയിൽ എത്തി ഉപദ്രവിച്ചപ്പോൾ കോടാലി കൊണ്ട് തലയ്ക്കടിച്ചു എന്നും സാവിത്രി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.