ദിവസവും ഒരു നേരം തെെര് കഴിക്കുന്നത് ശീലമാക്കുന്നത് ശരീരത്തിന് നല്ലതാണ്. ഉയര്‍ന്ന അളവില്‍ പ്രോബയോട്ടിക് ബാക്ടീരിയകള്‍ അടങ്ങിയ തൈര് ഭക്ഷണത്തിന് ശേഷം കഴിക്കുന്നത് ദഹനത്തെ സുഗമമാക്കാൻ സഹായിക്കുന്നു. മാത്രമല്ല, അസിഡിറ്റി കുറയ്ക്കുകയും ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുകയും ചെയ്യും.
ഉച്ചഭക്ഷണത്തിനൊപ്പം തെെര് കഴിക്കുന്നതാണ് കൂടുതല്‍ നല്ലതെന്നും വിദഗ്ധര്‍ പറയുന്നു. ശരീരഭാരം കുറയ്ക്കാൻ തൈര് കഴിക്കുന്നത് നല്ലതാണ്. തൈരിലെ മഗ്നീഷ്യം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും ഗുണം ചെയ്യും.
read also: പ്രധാനമന്ത്രിയും ബിജെപിയും സനാതന ധർമത്തെക്കുറിച്ചുള്ള എന്റെ പരാമർശങ്ങൾ വളച്ചൊടിച്ചു: ഉദയനിധി സ്റ്റാലിൻ
സ്ത്രീകള്‍ തൈര് കഴിക്കുന്നതിന്റെ ഒരു ഗുണം യീസ്റ്റ് അണുബാധയുടെ വളര്‍ച്ചയെ മന്ദഗതിയിലാക്കുന്നു. തൈരിലെ ലാക്ടോബാസിലസ് ബാക്ടീരിയയാണ് യോനിയിലെ യീസ്റ്റ് ബാലൻസ് തടയുന്നതിന് സഹായിക്കുന്നത്.