ഉപ്പിന്റെ ഈ ​ഗുണങ്ങൾ അറിയാമോ?



നമ്മള്‍ ഭക്ഷണത്തിന്‍റെ സ്വാദ് വര്‍ദ്ധിപ്പിക്കുവാനും ഭക്ഷണസാധനങ്ങള്‍ കേടുവരാതെ സൂക്ഷിക്കാനുമാണ് ഉപ്പ് പ്രധാനമായും ഉപയോഗിക്കുന്നത്. എന്നാല്‍, ചില രാസപദാര്‍ത്ഥങ്ങള്‍ക്ക് പകരമായും ഉപ്പ് ഉപയോഗിക്കും. സാധനങ്ങള്‍ വൃത്തിയാക്കുവാനും ഉപ്പ് ഉപയോഗിക്കാറുണ്ട്. ഭക്ഷണത്തിന്‍റെ രുചി കൂട്ടാനും, അത് കേടുകൂടാതെ സൂക്ഷിക്കാനും മാത്രമല്ല, ദൈനംദിന ജീവിതത്തിലെ പല കാര്യങ്ങളും എളുപ്പമാക്കുവാന്‍ ഉപ്പ് പ്രയോജനപ്രദമാണ്.

സവാളയോ വെളുത്തുള്ളിയോ അരിഞ്ഞു കഴിഞ്ഞാല്‍ അവയുടെ ഗന്ധം അത്ര പെട്ടെന്നൊന്നും നമ്മുടെ കൈയ്യില്‍ നിന്നും പോകുകയില്ല. എന്നാല്‍, ഇനി അതോർത്തു വിഷമിക്കണ്ട. നിങ്ങള്‍ കൈ കഴുകിയതിന് ശേഷം ആ നനഞ്ഞ കൈയില്‍ കുറച്ച് ഉപ്പെടുത്ത് കൈകള്‍ കൂട്ടിത്തിരുമ്മുക. അതിന് ശേഷം കൈ കഴുകുക. ഉള്ളിയുടെ ദുര്‍ഗന്ധം മാറിക്കിട്ടും.

Read Also : ഒരു വന്യമൃഗത്തിനും വാഹനങ്ങള്‍ സഞ്ചരിക്കുന്നത് കൊണ്ട് ദോഷകരമായിട്ടുള്ള അനുഭവം ഉണ്ടായിട്ടില്ല:  ഇപി ജയരാജൻ

ഉപ്പ് വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് മുഖക്കുരു എളുപ്പത്തില്‍ അകറ്റുവാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ്. ഉപ്പിന്‍റെ അംശം മുഖക്കുരു എളുപ്പത്തില്‍ ചുരുങ്ങുവാന്‍ സഹായിക്കുന്നു. വായ്ക്കകത്തെ ചെറിയ പൊട്ടലുകളും കുരുക്കളും അകറ്റുവാനും ഉപ്പുവെള്ളം സഹായിക്കുന്നു.

ഷൂസിന്‍റെ ദുര്‍ഗന്ധം നമ്മളെ പലപ്പോഴും നാണംകെടുത്താറുണ്ട്. കുറച്ച് ഉപ്പ് ഒരു തുണിയില്‍ വച്ച് കിഴിയാക്കിയോ അല്ലാതെയോ ഷൂസിനകത്ത് വയ്ക്കുക. രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം എടുത്ത് നോക്കുക. ദുര്‍ഗന്ധം പമ്പ കടന്നിട്ടുണ്ടാവും. ഉപ്പിന്‍റെ ഏറ്റവും നല്ല ഉപയോഗങ്ങളില്‍ ഒന്നാണ് മുറിച്ച് വച്ച പഴവര്‍ഗ്ഗങ്ങള്‍ കേടുകൂടാതെ, പുതുമയുള്ളതായി സൂക്ഷിക്കാന്‍ സഹായിക്കുന്നത്. ഇതിനായി, കുറച്ച് ഉപ്പ് കഷണങ്ങളായി മുറിച്ച പഴങ്ങളില്‍ വിതറുക. ഇത് പഴങ്ങളുടെ നിറം മാറാതെ സഹായിക്കും.

പ്രകൃതിദത്ത റൂം ഫ്രഷ്നര്‍ കൂടിയാണ് ഉപ്പ്. അര കപ്പ്‌ ഉപ്പെടുക്കുക. അതിലേക്ക് കുറച്ച് റോസാപ്പൂ ഇതളുകളും ഏകദേശം 30 തുള്ളി സുഗന്ധതൈലവും ചേര്‍ക്കുക. കൂടുതല്‍ നൈസര്‍ഗിക വരുത്തുവാനായി ഈ മിശ്രിതം, പകുതി തൊലി കളഞ്ഞ ഓറഞ്ചിനു മുകളില്‍ വയ്ക്കുക. മുറി മുഴുവന്‍ സുഗന്ധപൂരിതമാക്കുവാന്‍ ഇത് സഹായിക്കും.