‘ജിയോയുടെ ഏത് ധാര്‍മിക മൂല്യത്തെയാണ് ഫാറൂഖ് കോളജിലെ വിദ്യാര്‍ത്ഥികള്‍ എതിര്‍ക്കുന്നത്?’: മാല പാര്‍വതി
ഫാറൂഖ് കോളജിലെ പരിപാടിയിലേക്ക് ക്ഷണിച്ചതിനു ശേഷം സംവിധായകൻ ജിയോ ബേബിയെ ഒഴിവാക്കിയ സംഭവം വലിയ ചര്‍ച്ചയാവുകയാണ്. ഈ സംഭവത്തിൽ സംവിധായകന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി മാല പാര്‍വതി.
അരിക് വല്‍കരിക്കപ്പെടുന്നവരുടെയും, സാധാരണക്കാരൻ്റെയും ഒപ്പമാണ് ജിയോ ബേബി എന്ന സംവിധായകൻ. മനുഷ്യത്വഹീനമായ പ്രവര്‍ത്തികള്‍, അത് ആര്‍ക്ക് നേരെ ആണെങ്കിലും പ്രതികരിക്കുന്ന ജിയോയുടെ ഏത് ധാര്‍മിക മൂല്യത്തെയാണ് ഫാറൂഖ് കോളജിലെ വിദ്യാര്‍ത്ഥികള്‍ എതിര്‍ക്കുന്നത് എന്ന ചോദ്യമാണ് മാല പാര്‍വതി ഉയർത്തുന്നത്.
read also: ഭരണിക്കാവ് ജങ്ഷനിലെ ബേക്കറിയിലെ മോഷണം: പ്രതി പിടിയിൽ
മാല പാര്‍വതിയുടെ കുറിപ്പ് വായിക്കാം
സുഹൃത്തുക്കളെ..
അരിക് വല്‍കരിക്കപ്പെടുന്നവരുടെയും, സാധാരണക്കാരൻ്റെയും ഒപ്പമാണ് Jeo Baby എന്ന ചലച്ചിത്ര സംവിധായകൻ.
മനുഷ്യത്വഹീനമായ പ്രവര്‍ത്തികള്‍, അത് ആര്‍ക്ക് നേരെ ആണെങ്കിലും ജിയോ പ്രതികരിച്ചിട്ടുണ്ട്.
നീതിയും, സമത്വവും, മനുഷ്യത്വവുമാണ്
ജിയോ മുന്നോട്ട് വച്ചിട്ടുള്ള ധാര്‍മ്മിക മൂല്യങ്ങള്‍.
മലയാള സിനിമയെ തന്നെ പ്രശസ്തിയിലേകെടുത്തുയര്‍ത്തുന്ന ജിയോയുടെ സിനിമകളിലും അദ്ദേഹത്തിൻ്റെ രാഷ്ട്രീയവും രാഷ്ട്രബോധവും വ്യക്തമാണ്.
ഇതില്‍ ഏത് ധാര്‍മിക മൂല്യത്തെയാണ്… ഫാറൂഖ് കോളജിലെ വിദ്യാര്‍ത്ഥികള്‍ എതിര്‍ക്കുന്നത്.
സ്വാതന്ത്ര്യത്തെ? നീതിയെ? തുല്യതയെ?
ഫാറൂഖ് കോളജിലെ വിദ്യാര്‍ത്ഥികളോടാണ് ചോദ്യം. ഉത്തരം പ്രതീക്ഷിച്ചുള്ള ചോദ്യമാണിത്.