നോട്ടീസ് പിരീഡ് 15 ദിവസം മാത്രം! പുതിയ നടപടിയുമായി ബൈജൂസ്



കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബൈജൂസ്, ജീവനക്കാരുടെ നോട്ടീസ് പിരീഡ് വെട്ടിക്കുറച്ചു. ലെവൽ 1, ലെവൽ 2, ലെവൽ 3 എന്നീ തസ്തികകളിലെ ജീവനക്കാരുടെ നോട്ടീസ് പിരീഡാണ് വെട്ടിക്കുറച്ചിരിക്കുന്നത്. ഇതോടെ, ഈ തസ്തികളിൽ ജോലി ചെയ്യുന്ന ജീവനക്കാർ 15 ദിവസം മാത്രം നോട്ടീസ് പിരീഡായി ജോലി ചെയ്താൽ മതിയാകും. എക്സിക്യൂട്ടീവുകൾ, അസോസിയേറ്റ്, സ്പെഷ്യലിസ്റ്റുകൾ എന്നിവരാണ് ഈ മേഖലകളിൽ ഉൾപ്പെട്ടിരിക്കുന്നത്. നേരത്തെ 30 ദിവസം മുതൽ 60 ദിവസം വരെയാണ് നോട്ടീസ് പിരീഡ് നൽകിയിരുന്നത്.

ലെവൽ 4-ൽ ഉൾപ്പെടുന്ന അസിസ്റ്റന്റ് മാനേജർ അടക്കമുള്ള തസ്തികളുടെ നോട്ടീസ് പിരീഡ് 60 ദിവസത്തിൽ നിന്നും 30 ദിവസം വരെയാക്കി കുറച്ചിട്ടുണ്ട്. ജീവനക്കാർക്ക് മതിയായ ശമ്പളം നൽകാൻ കഴിയാതെ വന്നതോടെയാണ് നോട്ടീസ് പിരീഡ് കാലയളവ് കുറച്ചിരിക്കുന്നത്. ജീവനക്കാർക്ക് ശമ്പളം നൽകാൻ ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ വീടുകൾ പണയം വെച്ച വാർത്ത വളരെയധികം ചർച്ച നേടിയിരുന്നു. 2015-ലാണ് മലയാളിയായ ബൈജു രവീന്ദ്രന്‍ ബൈജൂസ് ലേണിംഗ് ആപ്പ് അവതരിപ്പിച്ചത്. തുടക്കകാലത്ത് 2.200 കോടി ഡോളർ മൂല്യമുള്ള സ്റ്റാർട്ടപ്പുകളിൽ ഒന്നായിരുന്നു ബൈജൂസ്. 2021ലാണ് ബൈജൂസ് അമേരിക്കന്‍ വായ്പാദാതാക്കളില്‍ നിന്ന് 5 വര്‍ഷത്തെ വായ്പ എടുത്തത്. പിന്നീട് ബൈജൂസിന് പ്രതിസന്ധിയുടെ നാളുകളായിരുന്നു.

Also Read: ചീത്ത കൊളസ്‌ട്രോൾ ഉണ്ടോ? മുഖത്ത് പ്രകടമാകുന്ന ചില ലക്ഷണങ്ങൾ