തുടർച്ചയായി ഇരുന്ന് ജോലി ചെയ്യുന്നവർ അറിയാൻ


ഇരുന്നുള്ള ജോലി ചെയാനാണ് ഭൂരിഭാഗം ആളുകൾക്കും ഇഷ്ടം. എന്നാൽ, ഏറ്റവും അപകടവും നമ്മുടെ ആരോഗ്യത്തെ ഇത് ദോഷമായി ബാധിക്കുമെന്ന് പലരും ചിന്തിക്കുന്നില്ല. നടുവേദന, കഴുത്തു വേദന ഇരുന്ന് ജോലി ചെയ്യുന്നവരെ അലട്ടുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ്. അത്തരത്തിൽ ഒരു ആരോഗ്യ പ്രശ്‌നത്തെ കുറിച്ചും അതിനുള്ള പ്രതിവിധികളെ കുറിച്ചുമാണ് ഇവിടെ പറയാൻ പോകുന്നത്.

ഇരുന്ന് ജോലി ചെയ്യുന്നവരെ അലട്ടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് അസിഡിറ്റി. താഴെ പറയുന്ന ചെറിയ വലിയ കാര്യം നിങ്ങൾ ചെയ്‌താൽ ഒരു പരിധി വരെ അസിഡിറ്റിയെ നിങ്ങൾക്ക് ചെറുക്കാൻ സാധിക്കും.

എട്ട് മണിക്കൂർ ജോലിക്കിടയിൽ ഓരോ 30 മിനിട്ടിലും സീറ്റിൽ നിന്നെഴുന്നേറ്റ് ഓഫീസിൽ ഒന്ന് നടക്കുക. ഏറ്റവും അകലെയുള്ള ബാത്റൂം തിരഞ്ഞെടുക്കുക. കോഫി/ടീ ബ്രേക്ക് കഴിഞ്ഞാൽ അഞ്ച് മിനുട്ട് നേരം നടക്കുക. ഫോണിൽ സംസാരിക്കുന്ന സമയങ്ങളിൽ എഴുന്നേറ്റ് നടക്കുക.