‘സജ്‌നയ്ക്ക് അത്ര സ്വാതന്ത്ര്യം കൊടുക്കാന്‍ എനിക്കാവില്ല, അവിഹിത ബന്ധങ്ങളോ ഒന്നും ഉണ്ടായിട്ടില്ല’: ഫിറോസ് ഖാന്‍


ബിഗ് ബോസിലൂടെ ശ്രദ്ധേയരായ താരങ്ങളാണ് ഫിറോസ് ഖാനും സജ്‌നയും. ഇരുവരും വേര്‍പിരിയുന്നുവെന്ന് സജ്‌ന തന്നെയാണ് പങ്കുവച്ചത്. മൂന്നാമത് ഒരാളല്ല തങ്ങളുടെ വേര്‍പിരിയലിന് കാരണമായതെന്നും സജ്‌ന വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഡിവോഴ്‌സിന്റെ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് ഫിറോസ് ഖാന്‍.

കരിയറില്‍ ഏറെ മുന്നോട്ടുപോകാന്‍ സജ്‌ന ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ ആ സ്വാതന്ത്ര്യം നല്‍കാന്‍ തനിക്ക് പറ്റാത്തതിനാലാണ് പിരിയാന്‍ തീരുമാനിച്ചതെന്നും ഫിറോസ് വ്യക്തമാക്കുന്നു.

read also: കുടവയർ കുറയ്ക്കാൻ വീട്ടിൽ തന്നെ പരീക്ഷിക്കാം ചില എളുപ്പവഴികൾ

‘അവളൊരു കുട്ടിത്തമുള്ള ആളാണ്. ഒരു പൂമ്പാറ്റയെ പോലെ പറന്നുനടക്കാന്‍ അവള്‍ക്ക് ഇഷ്ടമായിരിക്കാം. ആ സ്പേസ് നല്‍കുന്നതിന് എനിക്ക് പരിമിതിയുണ്ട്. അത് എന്റെ കുഴപ്പമാണ്. അവളുടെ ആഗ്രഹം ഒരു തെറ്റല്ല. ഒരു പരിധി കഴിഞ്ഞാല്‍ പലതും അപകടമാണ് എന്നാണ് ഞാന്‍ വിചാരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു പരിധിയില്‍ കൂടുതല്‍ പറക്കാന്‍ എനിക്ക് അനുവദിക്കാന്‍ കഴിയില്ല. ഇതുവരെ എന്റെ പരിധിക്കുള്ളില്‍ നിന്നുള്ള സ്വാതന്ത്ര്യമൊക്കെ ഞാന്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ അങ്ങനെ പറക്കാന്‍ ആഗ്രഹിക്കുന്നയാളുടെ ചിറക് വെട്ടിയിടാന്‍ ഞാന്‍ താല്പര്യപ്പെടുന്നില്ല. അതുകൊണ്ട് ആ സ്‌പേസ് കൊടുക്കുകയേ നിവര്‍ത്തിയുള്ളു. അങ്ങനെ സ്‌നേഹത്തോടെ തന്നെ എടുത്ത തീരുമാനമാണ്.- ഫിറോസ് ഖാന്‍ പറഞ്ഞു.

‘ഞങ്ങള്‍ തമ്മില്‍ യാതൊരു ഈഗോ ക്ലാഷും ഇല്ല. ലൈംഗിക ജീവിതത്തിന്റെ കാര്യത്തില്‍ ആണെങ്കില്‍ അതിലും നൂറ് ശതമാനം ഹാപ്പി ആയിരുന്നു. അവിഹിത ബന്ധങ്ങളോ ഒന്നും ഉണ്ടായിട്ടില്ല. അങ്ങനെ ആയിരുന്നെങ്കില്‍ ഞങ്ങള്‍ ഇങ്ങനെ ആയിരിക്കില്ലല്ലോ പിരിയുക. ഇപ്പോഴും ഞങ്ങള്‍ക്കിടയില്‍ വിളിയോ സംസാരമോ ഒന്നും ഉണ്ടാവില്ലല്ലോ. കാരണം, പറ്റിക്കപ്പെടുക എന്നതാണ് ഒരു മനുഷ്യനെ സംബന്ധിച്ച്‌ ഏറ്റവും വേദനാജനകമായ കാര്യം. അപ്പോള്‍ അതുമല്ല. അങ്ങനെ ഇവര്‍ ഈ പറയുന്ന കാര്യങ്ങള്‍ ഒന്നുമല്ല. ഇങ്ങനെയുള്ള കാരണങ്ങള്‍ കൊണ്ടാണ് വിവാഹമോചനം എന്നത് പലരുടെയും ധാരണയാണ്. അതല്ലാത്ത കാരണങ്ങള്‍ കൊണ്ടും ആളുകള്‍ വേര്‍പിരിയാം’.- ഫിറോസ് കൂട്ടിച്ചേര്‍ത്തു.