‘എന്റെ ഭാഗവും ആരെങ്കിലും കേള്‍ക്കണം, കേള്‍ക്കും’, റുവൈസിന്റെ ആദ്യ പ്രതികരണം



തിരുവനന്തപുരം: യുവ ഡോക്ടര്‍ ഷഹ്നയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ തന്റ ഭാഗവും കൂടെ കേള്‍ക്കാന്‍ തയ്യാറാകണമെന്ന് അറസ്റ്റിലായ ഡോക്ടര്‍ റുവൈസ് പ്രതികരിച്ചു. ഷഹ്നയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായി വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ  മാധ്യമങ്ങളോടായിരുന്നു റുവൈസിന്റെ പ്രതികരണം.

Read Also: കൃഷിസ്ഥലത്തു നിന്ന് മടങ്ങവെ ബൈ​ക്കി​ടി​ച്ച് വ​യോ​ധി​കന് ​ദാരുണാന്ത്യം

‘എന്റെ ഭാഗവും കേള്‍ക്കാന്‍ ആരെങ്കിലും തയ്യാറാകണം, ആരെങ്കിലും എപ്പോഴെങ്കിലും തനിക്ക് പറയാനുള്ള എല്ലാ കാര്യങ്ങളും കേള്‍ക്കും എന്നായിരുന്നു റുവൈസ് മാധ്യമങ്ങളുടെ മുന്നില്‍ വച്ച് പ്രതികരിച്ചത്. റുവൈസിന് എന്തെങ്കിലും പറയാനുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനായിരുന്നു മറുപടി. ഇതിന് ശേഷം മുഖംപൊത്തിയാണ് റുവൈസ് പൊലീസ് വാഹനത്തിലേക്കു കയറിയത്.

അതേസമയം, ആത്മഹത്യപ്രേരണ കുറ്റത്തിനും സ്ത്രീധന നിരോധന വകുപ്പ് പ്രകാരവുമാണ് റുവൈസിനെതിരെ കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ച പുലര്‍ച്ചയോടെ കൊല്ലത്തെ വീട്ടില്‍ നിന്നാണ് റുവൈസിനെ പിടികൂടിയത്. റുവൈസിന്റെ ഫോണിലെ മെസെജുകള്‍ ഡിലീറ്റ് ചെയ്യപ്പെട്ട നിലയിലാണ്. ഷഹ്നക്ക് അയച്ച മെസേജുകളാണ് മായ്ച്ചുകളഞ്ഞിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. ഈ സന്ദേശങ്ങള്‍ വീണ്ടെടുക്കാന്‍ ഫോണ്‍ സൈബര്‍ പരിശോധനയക്ക് അയച്ചിട്ടുണ്ട്. റുവൈസും ഷഹ്നയും തമ്മിലുള്ള ബന്ധം വിവാഹനിശ്ചയത്തിലേക്ക് വരെ എത്തിയിരുന്നു.