ബഡ്ജറ്റിൽ ഒതുങ്ങുന്ന തരത്തിൽ സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിച്ച് ഞെട്ടിക്കുന്ന ബ്രാൻഡാണ് ഇൻഫിനിക്സ്. വില കുറവാണെങ്കിലും അത്യാധുനിക ഫീച്ചറുകൾ ഉൾപ്പെടുത്താൻ ഇൻഫിനിക്സ് പ്രത്യേക ശ്രദ്ധ നൽകാറുണ്ട്. ഇത്തവണ വിപണി കീഴടക്കാൻ എത്തുന്നത് ഇൻഫിനിക്സ് ബഡ്ജറ്റ് ഫ്രണ്ട്‌ലി
സ്മാർട്ട്ഫോണായ ഇൻഫിനിക്സ് സ്മാർട്ട് 8 തന്നെയാണ്. ആകർഷകമായ കളർ വേരിയന്റിൽ എത്തുന്ന ഈ സ്മാർട്ട്ഫോണുകളുടെ വിലയും ഉപഭോക്താക്കൾക്ക് താങ്ങാൻ കഴിയും. സാധാരണക്കാരുടെ സ്മാർട്ട്ഫോൺ എന്ന സ്വപ്നത്തിന് ചിറക് നൽകാൻ എത്തുന്ന ഇൻഫിനിക്സ് സ്മാർട്ട് 8 സ്മാർട്ട്ഫോണുകൾ എങ്ങനെ വാങ്ങണമെന്നതിനെക്കുറിച്ച് കൂടുതൽ അറിയാം.
ഡിസംബർ 13 മുതലാണ് ഇൻഫിനിക്സ് സ്മാർട്ട് 8 സ്മാർട്ട്ഫോണിന്റെ ഔദ്യോഗിക വിൽപ്പന ആരംഭിക്കുക. ഉപഭോക്താക്കൾക്ക് പ്രമുഖ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിൽ നിന്നും പർച്ചേസ് ചെയ്യാവുന്നതാണ്. 3 ജിബി റാം പ്ലസ് 32 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള മോഡലിന്റെ വില 6,299 രൂപയാണ്. എന്നാൽ, ലോഞ്ച് ഓഫറിന്റെ ഭാഗമായി ആക്സിസ് ബാങ്കിന്റെ കാർഡ് ഉപയോഗിച്ച് പർച്ചേസ് ചെയ്യുകയാണെങ്കിൽ 10 ശതമാനം കിഴിവ് ലഭിക്കുന്നതാണ്. ഇതോടെ, 600 രൂപ കിഴിവിൽ 5,699 രൂപയ്ക്ക് ഇൻഫിനിക്സ് സ്മാർട്ട് 8 വാങ്ങാനാകും. ക്രിസ്റ്റൽ ഗ്രീൻ, ഷൈനി ഗോൾഡ്, ടിംബർ ബ്ലാക്ക്, ഗാലക്സി വൈറ്റ് എങ്ങനെ മൂന്ന് കളർ വേരിയന്റുകളിലാണ് ഈ സ്മാർട്ട്ഫോൺ വിപണിയിൽ എത്തുക.