ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച ലോകത്തിന്റെ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു: പ്രധാനമന്ത്രി നരേന്ദ്ര മോദി
ഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായി ഇന്ത്യ വളര്‍ന്നുവരികയാണെന്നും, ഇത് ലോകത്തിന്റെ പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി . ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന കാഴ്ചപ്പാട് ഇന്ത്യയില്‍ പുതിയ അവസരങ്ങള്‍ കൊണ്ടുവരുന്നുണ്ടെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ചെങ്കോട്ടയില്‍ നടക്കുന്ന ഇന്ത്യന്‍ ആര്‍ട്ട്, ആര്‍ക്കിടെക്ചര്‍ & ഡിസൈന്‍ ബിനാലെ (ഐഎഎഡിബി) 2023 ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച മുഴുവന്‍ ലോകത്തിന്റെയും പുരോഗതിയുമായി ബന്ധപ്പെട്ടിരിക്കുന്നു. ‘ആത്മനിര്‍ഭര്‍ ഭാരത്’ എന്ന അതിന്റെ കാഴ്ചപ്പാട് പുതിയ അവസരങ്ങള്‍ കൊണ്ടുവരുന്നുണ്ട്. ഇന്ത്യയുടെ സാമ്പത്തിക അഭിവൃദ്ധി ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുകയാണ്. ഭാരതത്തിന്റെ സംസ്‌കാരവും പൈതൃകവും ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ഇന്നും ആകര്‍ഷിക്കുന്നു. ഇന്ത്യന്‍ ആര്‍ട്ട്, ആര്‍ക്കിടെക്ചര്‍ , ഡിസൈന്‍ ബിനാലെ തുടങ്ങിയവ ഡല്‍ഹിയിലെ സാംസ്‌കാരിക ഇടത്തിന്റെ ഒരു മുഖമായി മാറും. ഡല്‍ഹി, കൊല്‍ക്കത്ത, മുംബൈ, അഹമ്മദാബാദ്, വാരാണസി എന്നീ അഞ്ച് നഗരങ്ങളില്‍ സാംസ്‌കാരിക ഇടങ്ങള്‍ സൃഷ്ടിക്കുന്നത് ചരിത്രപരമായ ഒരു ചുവടുവെയ്പ്പായിരിക്കും’, പ്രധാനമന്ത്രി വ്യക്തമാക്കി.