9-ാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകുന്നതിനിടെ വാഹനം കേടായി, പ്രതികള്‍ പിടിയില്‍



പത്തനംതിട്ട: പത്തനംതിട്ട കൊടുമണ്ണില്‍ ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ നാല് പേര്‍ പിടിയില്‍. പെണ്‍കുട്ടിയുമായി പോകും വഴി പ്രതികള്‍ സഞ്ചരിച്ച വാഹനം കേടാവുകയും പൊലീസിന്റെ പിടിയിലാവുകയുമായിരുന്നു. പ്രതികളില്‍ ഒരാള്‍ പെണ്‍കുട്ടിയുമായി അടുപ്പമുള്ള ആളാണെന്ന് പൊലീസ് പറയുന്നു. ഇലവുംതിട്ട സ്വദേശികളായ അരുണ്‍, ബിജു, അജി ശശി, അഭിഷിക് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി വീട്ടില്‍ നിന്നാണ് നാലാംഗ സംഘം 14 കാരിയെ തട്ടിക്കൊണ്ടുപോയത്.

Read Also:  നാസര്‍ ഫൈസി പറഞ്ഞതില്‍ തെറ്റില്ല, മിശ്രവിവാഹമെന്നത് ഇസ്ലാം വിരുദ്ധം : ഹുസൈന്‍ മടവൂര്‍

അതേസമയം, ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം നിരവധി കുട്ടികളെ ലക്ഷ്യമിട്ടതായി വിവരം. പ്രതികള്‍ ആസൂത്രണം നടത്തിയതിന്റെ രേഖകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. സംഘം നിരവധി കുട്ടികളെ ലക്ഷ്യം വെച്ചു എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. ഒറ്റയ്ക്ക് സഞ്ചരിക്കുന്ന കുട്ടികളുടെ വിവരങ്ങള്‍ മൂവര്‍ സംഘം ശേഖരിച്ചു. 9ലധികം നോട്ട് ബുക്കുകളിലായി തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ട കുട്ടികളുടെ വിവരങ്ങള്‍ സൂക്ഷിച്ചിരുന്നു.