വാർത്തകളിൽ എപ്പോഴും ഇടംനേടുന്ന വ്യക്തിയാണ് ഗോപി സുന്ദർ. അതും ബന്ധങ്ങളുടെ പേരിൽ. ഭാര്യയുമായി പിരിഞ്ഞ്, ഗായിക അഭയ ഹിരൺമയിയോടടുത്ത ഗോപി സുന്ദർ എപ്പോഴും സോഷ്യൽ മീഡിയയുടെ സൈബർ ആക്രമണത്തിന് ഇരയാകാറുണ്ട്. അഭയയുമായി പിരിഞ്ഞശേഷം ഗോപി സുന്ദർ ഗായിക അമൃത സുരേഷുമായി അടുക്കുകയും ലിവിങ് റിലേഷൻ വരെ കാര്യങ്ങൾ എത്തുകയും ചെയ്തിരുന്നു. അടുത്തിടെയാണ് അമൃതയും ഗോപി സുന്ദറും പിരിഞ്ഞുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.
സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് ഗോപി സുന്ദർ നടത്തിയ വിദേശയാത്രകളിൽ കൂട്ടിന് ഗായിക പ്രിയ നായർ എന്ന മയോനിയും ഉണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് അമൃതയുമായി ഗോപി സുന്ദർ പിരിഞ്ഞുവെന്ന റിപ്പോർട്ട് പ്രചരിച്ചത്. ഇപ്പോഴിതാ ഗോപി സുന്ദറുമായുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മയോനി. ഞാന്‍ സ്‌നേഹിക്കുന്ന ഒരാളുമൊത്തുള്ള സന്തോഷകരമായ നിമിഷങ്ങള്‍, അവന്‍ എന്നെ സ്‌നേഹിക്കുകയും എങ്ങനെ ജീവിക്കണമെന്നും പഠിപ്പിച്ചു എന്നാണ് മയോനി ചിത്രത്തിന് തലക്കെട്ട് നൽകിയിരിക്കുന്നത്.
ആവശ്യമില്ലാത്ത കമന്റുകൾ ചിത്രത്തിന് വരുന്നതുകൊണ്ട് തന്നെ കമന്റ് ബോക്സ് ഓഫ് ചെയ്താണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ, പ്രിയയെ പരിഹസിക്കുകയാണ് പലരും സോഷ്യൽ മീഡിയ വഴി. ഗോപി സുന്ദറിന്റെ യഥാർത്ഥ മുഖം അറിയുമ്പോൾ പ്രിയ കുറ്റബോധത്തോടെ തല കുനിക്കേണ്ടി വരുമെന്നാണ് സോഷ്യൽ മീഡിയ പരിഹസിക്കുന്നത്. അതേസമയം കാശി ഉള്‍പ്പടെ ഉള്ള സ്ഥലങ്ങളില്‍ യാത്രയിലായിരുന്നു അമൃത സുരേഷ്. ഇപ്പോൾ ഒരിടവേളയിലാണെന്നും സ്വയം സുഖപ്പെടാൻ വേണ്ടിയാണ് ഈ യാത്ര എന്നാണ് അമൃത സുരേഷ് അന്ന് പറഞ്ഞത്.