ഭാര്യയുമായുള്ള നിതിന്റെ സൗഹൃദം അഭിജിത്തിൽ മനസില്‍ പക നിറച്ചു; ഒടുവില്‍ ചെയ്തത് അരുംകൊല; സുഹൃത്ത് പിടിയില്‍
കോഴിക്കോട്: കോടഞ്ചേരിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. നൂറാംതോട് സ്വദേശി നിതിന്റെ (25) മൃതദേഹമാണ് ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയത്.
കൊലപാതകമെന്നാണ് പ്രാഥമിക നിഗമനം. നിതിന്റെ സുഹൃത്ത് അഭിജിത്തിനെ കോടഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇയാൾ കീഴടങ്ങിയതാണ്. ഇരുവരും തമ്മിൽ തർക്കം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
അഭിജിത്തിന്റെ ഭാര്യയുമായുള്ള നിതിന്റെ സൗഹൃദമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ.