പോസ്റ്റില്‍ കൊടി കെട്ടുന്നതിനെ എതിര്‍ത്തു: യുവാവിനെ കല്ലുകൊണ്ടിടിച്ച് പരിക്കേല്‍പ്പിച്ചു
പേരൂര്‍ക്കട: പോസ്റ്റില്‍ കൊടി കെട്ടുന്നതിനെ എതിര്‍ത്തതിന് യുവാവിനെ കല്ലുകൊണ്ടിടിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. തമിഴ്നാട് തിരുനെല്‍വേലി സ്വദേശി ഇശക്കി മുത്തുവാണ് കഴിഞ്ഞദിവസം ആക്രമണത്തിന് ഇരയായത്.
Read Also : അയോധ്യ രാമക്ഷേത്രം കോടിക്കണക്കിന് ഹിന്ദുക്കളുടെ സ്വപ്ന സാക്ഷാത്കാരം: കെ കവിത
കുടപ്പനക്കുന്ന് സോണല്‍ ഓഫീസിനു സമീപം പഴക്കച്ചവടം നടത്തിവരുന്നയാളാണ് ഇശക്കി മുത്തു. തന്റെ ഫ്രൂട്ട്സ്റ്റാളിനു സമീപത്തെ ഇലക്ട്രിക് പോസ്റ്റില്‍ കൊടി നാട്ടാനെത്തിയ നാലംഗ സംഘത്തോടു ഷോക്കടിക്കാതെ ശ്രദ്ധിക്കണമെന്നു പറഞ്ഞതിനാണ് ഇയാളുടെ തലയില്‍ കല്ലുകൊണ്ടിടിച്ചത്.
Read Also : 191-ാം പിറന്നാളിന്റെ നിറവിൽ ജോനാഥൻ! കരയിലെ ഏറ്റവും പ്രായം കൂടിയ ജീവിക്ക് ആശംസകൾ അറിയിച്ച് നിരവധി പേർ
സംഭവത്തില്‍ കണ്ടാലറിയാവുന്നവര്‍ക്കെതിരെ പേരൂര്‍ക്കട പൊലീസ് കേസെടുത്തു.