മദ്യമല്ലേ ഏറ്റവും കൂടുതല്‍ വിറ്റു പോവുന്നത് ബൈബിള്‍ അല്ലല്ലോ! പ്രതിഫല വിഷയത്തിൽ ഷൈൻ ടോം ചാക്കോ


മലയാളത്തിന്റെ പ്രിയതാരമാണ് ഷൈൻ ടോം ചാക്കോ. ഒരു അഭിമുഖത്തിൽ ‘വിജയ് 100 കോടി പ്രതിഫലം വാങ്ങുമ്പോള്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിക്കപ്പെടുന്ന നയന്‍താരയ്ക്ക് അത്ര പ്രതിഫലമില്ലല്ലോ’ എന്ന അവതാരകയുടെ ചോദ്യത്തിനു നടന്‍ ഷൈന്‍ ടോം ചാക്കോ നൽകിയ മറുപടി ശ്രദ്ധനേടുന്നു. സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കുന്ന എല്ലാവര്‍ക്കും വിജയ്‌യുടെ അതേ പ്രതിഫലം കിട്ടുമോ എന്നാണ് ഷൈന്‍ തിരിച്ച് ചോദിക്കുന്നത്.

read also: ആലില വീഴുന്നത് പോലെ അദ്ദേഹം വീണു. പിന്നീട് ഇഴയുകയായിരുന്നു: തെന്നിന്ത്യൻ താരത്തെക്കുറിച്ച് നന്ദുവിന്റെ വെളിപ്പെടുത്തൽ

‘സൂപ്പര്‍സ്റ്റാറുകള്‍ എന്നു വിളിക്കുന്നവര്‍ക്കൊക്കെ വിജയ്‌യുടെ സാലറി കിട്ടുമോ? അങ്ങനെയെങ്കില്‍ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും എത്ര പ്രതിഫലം കിട്ടുന്നുണ്ട്? കമല്‍ ഹാസനോ? അവരേക്കാള്‍ നല്ല നടനാണോ വിജയ്? അല്ലല്ലോ. അപ്പോള്‍ ഒരു നടന്‍ നല്ലതാവണമെന്നില്ല വലിയ പ്രതിഫലം കിട്ടാന്‍. അത് ആണാവണം പെണ്ണാവണം എന്നുമില്ല. മദ്യമല്ലേ ഏറ്റവും കൂടുതല്‍ വിറ്റു പോവുന്നത് ബൈബിള്‍ അല്ലല്ലോ!’- എന്നായിരുന്നു ഷൈനിന്റെ മറുപടി. താരത്തിന്റെ വാക്കുകൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്.