17
March, 2026

A News 365Times Venture

17
Tuesday
March, 2026

A News 365Times Venture

കേരള രാഷ്ട്രീയ രംഗത്ത് ഇത്രയും അധഃപതിച്ച മനസിന് ഉടമയായ ഒരാൾ ഇതു വരെ ഉണ്ടായിട്ടില്ല: ആർഷോയ്‌ക്കെതിരെ സന്ദീപ് വാചസ്പതി

Date:


ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തെരുവിൽ വെച്ച് ഭരണ ഘടന പഠിപ്പിക്കുമെന്ന് പറഞ്ഞ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം ആർഷോയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി വക്താവ് സന്ദീപ് വാചസ്പതി. രാഷ്ട്രീയ രംഗത്ത് ഇത്രയും അധഃപതിച്ച മനസിന് ഉടമയായ ഒരാൾ ഇതു വരെ ഉണ്ടായിട്ടില്ല എന്ന് സന്ദീപ് പറഞ്ഞു. സഹപ്രവർത്തകയായ പെൺകുട്ടിയെ അപമാനിച്ച ആർഷോ എപ്പോൾ മുതലാണ് വിശുദ്ധനായതെന്ന് സന്ദീപ് ചോദിച്ചു.

അദ്ദേഹത്തിന്റെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം:

ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനെ ഭരണഘടന പഠിപ്പിക്കാൻ ഇറങ്ങിയിരിക്കുന്ന സെക്ഷ്വലി ഫ്രസ്ട്രേറ്റഡ് ഇഡിയറ്റ്സ്ൻ്റെ (SFI) സംസ്ഥാന നേതാവിൻ്റെ നിലവാരം കേരളം ഇത്ര പെട്ടന്ന് മറന്ന് പോകരുത്. രാഷ്ട്രീയ രംഗത്ത് ഇത്രയും അധഃപതിച്ച മനസിന് ഉടമയായ ഒരാൾ ഇതു വരെ ഉണ്ടായിട്ടില്ല. പക്ഷേ കേരളത്തിലെ മാധ്യമങ്ങൾ ഇയാൾക്ക് വിശുദ്ധ പദവി കൽപ്പിച്ച് അന്തിചർച്ചയിൽ ആദരിച്ച് ഇരുത്തുകയാണ്. കേരളത്തിലെ വിദ്യാർത്ഥികളുടെ ആശയും അഭിലാഷവും ആണ് ഇയാൾ എന്നൊക്കെയാണ് വാഴ്ത്തലുകൾ.

എങ്ങനെയാണ് നമുക്ക് ഇത്രയും വലിയ സാമൂഹ്യ വിരുദ്ധനെ ഒക്കെ ഇങ്ങനെ വെള്ള പൂശാൻ കഴിയുന്നത്?. ഇയാളെ നേതാവായി അംഗീകരിക്കുന്നവരുടെ മാനസിക നിലവാരം പരിശോധിക്കപ്പെടേണ്ടതാണ്. ഒപ്പം അയാളെ വിശുദ്ധനാക്കാൻ ഓവർ ടൈം പണിയെടുക്കുന്ന മാധ്യമ സ്ഥാപനങ്ങളുടെയും. എന്ത് വിധേയത്വത്തിൻ്റെ പേരിലായാലും ഇവനെ പോലെയുള്ളവരെ അതിഥി വേഷത്തിൽ വിളിച്ചിരുത്തി നാട്ടുകാർക്ക് സദാചാരവും ജനാധിപത്യവും ഉപദേശിപ്പിക്കുന്ന മാധ്യമങ്ങൾ വരും തലമുറയോട് ചെയ്യുന്നത് കടുത്ത അപരാധമാണ് എന്ന് ഉറപ്പാണ്.

ഇനി മേലിൽ പൊളിറ്റിക്കൽ കറക്ട്നസിൻ്റെ പേര് പറഞ്ഞ് വലിയ ഷോ കാണിക്കരുതെന്ന് മാധ്യമങ്ങളോട് ഒരു അഭ്യർത്ഥന ഉണ്ട്. “നിലപാടുകൾ” എന്ന പേരിൽ നിങ്ങൾ കാണിക്കുന്നത് വെറും പേക്കൂത്തുകൾ മാത്രമാണെന്ന് പറയട്ടെ. അതിനോട് ആനക്കാട്ടിൽ ഈപ്പച്ചന് തോന്നിയ അതേ വികാരമാണ് ബഹുഭൂരിപക്ഷം മലയാളികൾക്കും. ഇറവറൻസ്.

(രാഷ്ട്രീയമായ വിമർശം അല്ലാതെ വ്യക്തിപരമായി ഒരു നേതാവിനെയും നാളിതുവരെ അവഹേളിച്ചിട്ടില്ല. പക്ഷേ സഹപ്രവർത്തകയായ പെൺകുട്ടിയുടെ പരാതി അവിശ്വസിക്കാൻ മറ്റ് കാരണം ഇല്ലാത്തതിനാൽ ഇതൊരു അവഹേളനമായി കരുതുന്നില്ല.)

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related