ഐഎഫ്എഫ്കെ: സുവര്‍ണ ചകോരം ‘ഈവിള്‍ ഡെസ് നോട്ട് എക്‌സിസ്റ്റി’ന്, മലയാളചിത്രം ‘തടവിന്’ രണ്ട് പുരസ്‌കാരങ്ങള്‍


തിരുവനന്തപുരം: 28മത് കേരള രാജ്യന്തര ചലച്ചിത്ര മേളയിലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജപ്പാനീസ് ചിത്രം ‘ഈവിള്‍ ഡെസ് നോട്ട് എക്‌സിസ്റ്റ്’ എന്ന ചിത്രത്തിന് സുവര്‍ണ ചകോരം. റ്യുസുകെ ഹമഗുചിയാണ് ഈ ചിത്രം സംവിധാനം ചെയ്തത്. മികച്ച വിദേശ ചിത്രത്തിനുള്ള പുരസ്‌കാരം ഫിലിപ്പ് കാര്‍മോണ സംവിധാനം ചെയ്ത ‘പ്രിസണ്‍ ഇന്‍ ദി ആന്‍ഡസി’നാണ്. പോളിഷ് സംവിധായകന്‍ ക്രിസ്‌റ്റോഫ് സനൂസിക്ക് ലൈഫ് ടൈം അവാര്‍ഡ് ലഭിച്ചു.

മികച്ച സംവിധാനയകനുള്ള രജത ചകോരം ഉസ്‌ബെക്കിസ്ഥാന്‍ സംവിധായകന്‍ ഷോക്കിര്‍ ഖോലിക്കോവ് നേടി. ‘സണ്‍ഡേ’ എന്ന സിനിമയ്ക്കാണ് പുരസ്‌കാരം. മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരവും ചിത്രം നേടി. ‘തടവ്’ എന്ന ചിത്രത്തിന്റെ സംവിധായകനായ ഫാസില്‍ റസാക്കിനാണ് മികച്ച നവാഗത മലയാളം സംവിധായകനുള്ള പുരസ്‌കാരം ലഭിച്ചത്. പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മലയാള ചലച്ചിത്രമായും ‘തടവ്’ മാറി.

വാടകക്കൊലയാളികളെ ഉപയോഗിച്ച് മുന്‍ കാമുകനെ കൊലപ്പെടുത്തി, വീട്ടമ്മയും രണ്ട് കുട്ടികളുടെ അമ്മയുമായ പ്രിയ അറസ്റ്റില്‍

മലയാളത്തിലെ പുതുമുഖ സംവിധായകയ്ക്കുള്ള ഫിപ്രസി പുരസ്‌കാരം ശ്രുതി ശരണ്യം നേടി. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ്പാക്ക് പുരസ്‌കാരം ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ‘ആട്ടം’ എന്ന സിനിമയ്ക്ക് ലഭിച്ചു. ഇന്ത്യയിലെ മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം ഉത്തം കമാത്തിക്ക് ലഭിച്ചു.