17
March, 2026

A News 365Times Venture

17
Tuesday
March, 2026

A News 365Times Venture

ക്ഷേത്ര മൈതാനിയില്‍ നവകേരള സദസ് നടത്താന്‍ അനുമതിയില്ല : ഉത്തരവിട്ട് ഹൈക്കോടതി

Date:


കൊല്ലം: കൊല്ലത്ത് സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസ് പരിപാടി ക്ഷേത്ര മൈതാനത്ത് നടത്തുന്നതിനെ എതിര്‍ത്ത് ഹൈക്കോടതി. കൊല്ലം കുന്നത്തൂര്‍ മണ്ഡലം നവകേരള സദസ് ചക്കുവള്ളി ക്ഷേത്രം മൈതാനിയില്‍ നടത്താനുള്ള തീരുമാനമാണ് ഹൈക്കോടതി റദ്ദാക്കിയത്. നവകേരള സദസ് നടത്താന്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ അനുമതിയാണ് റദ്ദാക്കിയത്.

കൊല്ലം ചക്കുവള്ളി ക്ഷേത്ര മൈതാനത്ത് നവ കേരള സദസ് നടത്തുന്നത് ക്ഷേത്രത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ഹര്‍ജിക്കാരുടെ വാദം അംഗീകരിച്ചു. ക്ഷേത്രത്തോട് ചേര്‍ന്നാണ് നവ കേരള സദസിനുള്ള പന്തല്‍ ഒരുക്കിയതെന്ന് കോടതി വാദത്തിനിടെ ചൂണ്ടിക്കാട്ടി. ഈ മാസം 18നാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. ഇതോടെ പുതിയൊരു വേദിയിലേക്ക് സര്‍ക്കാര്‍ പരിപാടി മാറ്റേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related