ശരീരഭാരം കുറയാൻ ഡാർക്ക് ചോക്ലേറ്റ് | weight loss, Dark Chocolate, Latest News, News, Life Style, Health & Fitness
കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ചോക്ലേറ്റ്. ആരോഗ്യത്തിനും ഇത് നല്ലതാണ്. കൊക്കോ ചെടിയുടെ വിത്തിൽ നിന്നുണ്ടാകുന്ന ഡാർക്ക് ചോക്ലേറ്റിൽ ആന്റിഓക്സിഡന്റുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു.
ഡാർക്ക് ചോക്ലേറ്റ് കഴിച്ചാൽ വിശപ്പ് കുറയുകയും മറ്റ് മധുരമോ ഭക്ഷണപദാർത്ഥങ്ങളോ കഴിക്കുന്നത് കുറയുകയും ചെയ്യും. ഇത് സ്വാഭാവികമായും ശരീരഭാരം കുറയാൻ ഇടയാക്കും. കൂടാതെ, ഡാർക്ക് ചോക്ലേറ്റിലടങ്ങിയിരിക്കുന്ന ഫ്ലാവനോയ്ഡും പോഷകങ്ങളും ഇതിന് സഹായിക്കുന്നതാണ്.
ഡാർക്ക് ചോക്ലേറ്റിന് സമ്മർദ്ദം കുറയ്‌ക്കാനുളള കഴിവുണ്ട്. സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് കുറയ്‌ക്കാൻ ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഏറെ നല്ലതാണെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. തലച്ചോറിന്റെ കാര്യക്ഷമമായ പ്രവർത്തനത്തിനും ഓർമ കൂട്ടാനും ചോക്ലേറ്റിന് കഴിയുമെന്നാണ് പഠനങ്ങൾ പറയുന്നത്.