സംസ്ഥാനത്ത് ഇന്ന് കുത്തനെ ഇടിഞ്ഞ് സ്വർണവില. ഒരു പവൻ സ്വർണത്തിന് ഇന്ന് 360 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 45,840 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 45 രൂപ കുറഞ്ഞ്, 5,730 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 80 രൂപ വർദ്ധിച്ചിരുന്നു. ഇന്നലെ ഉയർന്ന വിലയാണ് ഇന്ന് ഇടിഞ്ഞത്. ഡിസംബർ പതിമൂന്നാം തീയതിയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയത്. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 45,320 രൂപയായിരുന്നു.
ഡിസംബർ 4ന് സ്വർണവില കേരളത്തിന്റെ ചരിത്രത്തിലെ പുതിയ സർവ്വകാല ഉയരത്തിലെത്തിയിരുന്നു. ഒരു പവന് 47080 രൂപയും, ഗ്രാമിന് 5885 രൂപയുമായിരുന്നു വില. ഡിസംബർ 2,3 തീയതികളിലാണ് സംസ്ഥാനത്തെ ഇതുവരെയുള്ളതിൽ രണ്ടാമത്തെ ഉയർന്ന വില രേഖപ്പെടുത്തിയത്. ആഗോള സ്വർണവില ഇടിവിലാണ് വ്യാപാരം ക്ലോസ് ചെയ്തിരിക്കുന്നത്. ട്രോയ് ഔൺസിന് 15.99 ഡോളർ താഴ്ന്ന് 2019.70 ഡോളർ എന്നതാണ് നിലവാരം.
Also Read: മൈസൂരു വിമാനത്താവളത്തിന് ടിപ്പു സുല്‍ത്താന്റെ പേര് നല്‍കണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ് എംഎല്‍എ: പ്രതിഷേധവുമായി ബിജെപി