‘ഇതിനെക്കാൾ ഭേദം പിച്ച എടുക്കുന്നത് ആയിരുന്നു, ഈ പരസ്യം ആവശ്യമായിരുന്നോ’: നയൻതാരയ്‌ക്കെതിരെ ബയൽവാൻ രംഗനാഥൻ


ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം നയൻതാരയ്‌ക്കെതിരെ രൂക്ഷവിമർശനവുമായി നടൻ ബയൽവാൻ രംഗനാഥൻ രംഗത്ത്. ചെന്നൈയിലെ പ്രളയത്തിൽ അകപ്പെട്ടവർക്ക് നടി നയൻതാര തന്റെ ബിസിനസ് സംരംഭത്തിന്റെ പേരിൽ സാനിറ്ററി നാപ്കിനുകളും ഭക്ഷണ സാധനങ്ങളും കൈമാറിയത് ഏറെ ശ്രദ്ധനേടിയിരുന്നു. എന്നാൽ, അനുമോദനങ്ങൾക്ക് ഒപ്പം വലിയ തോതിലുള്ള വിമർശനങ്ങളും താരത്തിന് നേരിടേണ്ടി വന്നിരുന്നു.

ജനങ്ങളുടെ ദുരിതം പ്രമോഷന് വേണ്ടി ഉപയോഗിച്ചു എന്നായിരുന്നു നയൻതാരയ്ക്ക് എതിരായി ഉയർന്ന പ്രധാന വിമർശനം. കമ്പനിയുടെ പരസ്യ ബോർഡുകളുള്ള പ്രത്യേക വാഹനത്തിൽ സഹായം എത്തിച്ചതാണ് ഇതിന് കാരണം. ഇപ്പോൾ ഈ വിദശയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടൻ ബയൽവാൻ രംഗനാഥൻ. പണം മാത്രമാണ് നയൻതാരയുടെ ലക്ഷ്യമെന്നും താരത്തിന് പണത്തോട് ആർത്തിയാണെന്നും ബയൽവാൻ രംഗനാഥൻ പറയുന്നു.

ബയൽവാൻ രംഗനാഥന്റെ വാക്കുകൾ ഇങ്ങനെ;

പാർലമെന്റ് സുരക്ഷാ വീഴ്ച: ആറാം പ്രതി മഹേഷ് കുമാവത് അറസ്റ്റിൽ

‘കാശ്, പണം, ദുട്ട്, മണി എന്നതാണ് നയൻതാരുടെ ലക്ഷ്യം. വിഘ്‌നേഷ് ശിവനുമായി നയൻതാരയുടെ ബ്രഹ്‌മാണ്ഡ വിവാഹമാണ് നടന്നത്. വിവാഹത്തിന് ചെലവായതിന്റെ പതിന്മടങ്ങാണ് ഈ വീഡിയോ വിറ്റ് നടി നേടിയത്. വിവിധ പരസ്യങ്ങളിൽ അഭിനയിച്ച് കോടികൾ നേടി. ദുബൈയിൽ നയൻതാരയ്ക്ക് ബിസിനസുണ്ട്. അതെന്താണ് എന്ന് ആർക്കും അറിയില്ല. പുറം നാട്ടിൽ നിന്നും മേക്കപ്പ് സാധനങ്ങൾ കൊണ്ടുവന്ന് ഇപ്പോൾ പ്രമോട്ട് ചെയ്യുന്നു. ചെന്നൈയിലെ പല ടീ ഷോപ്പുകൾ നയൻതാരയ്ക്ക് സ്വന്തമാണ്.

പ്രളയ ബാധിതർക്ക് നയൻതാര ആവശ്യ സാധനങ്ങൾ എത്തിച്ചിരുന്നു. അത് അഭിനന്ദിക്കേണ്ട കാര്യമാണ്. അവയിൽ നയൻതാരയുടെ ഫോട്ടോ വച്ചാൽ പോലും കുഴപ്പമില്ലായിരുന്നു. പക്ഷേ സ്വന്തം കമ്പനിയുടെ പരസ്യം വച്ചും വീഡിയോ എടുത്തും ബിസിനസ് വളർത്താനാണ് ശ്രമിച്ചത്. ഇതിനെക്കാൾ ഭേദം പിച്ച എടുക്കുന്നത് ആയിരുന്നു. ഈ പരസ്യം ആവശ്യമായിരുന്നോ? ഇത് ദൈവം പോലും പൊറുക്കില്ല. കുഞ്ഞുങ്ങളെയോ ദൈവം നിങ്ങൾക്ക് തന്നില്ല. മറ്റൊരാൾ പ്രസവിച്ച കുഞ്ഞുങ്ങളെ വളർത്തുന്നു. നയൻതാരക്ക് പണത്തോട് ആർത്തിയാണ്.’