കൊച്ചി: മോഹൻലാൽ- ആന്റണി പെരുമ്പാവൂർ കൂട്ടുകെട്ടിൽ ആശിർവാദ് സിനിമാസിന്റെ ബാനറിൽ നിരവധി ഹിറ്റ് ചിത്രങ്ങളാണ് പുറത്തിറങ്ങിയിട്ടുള്ളത്. ഇപ്പോൾ ഒരു അഭിമുഖത്തിൽ ആന്റണി പെരുമ്പാവൂരിനെ കുറിച്ചും രണ്ടുപേരും കൂടി സിനിമകൾ തിരഞ്ഞെടുക്കുന്നതിനെ കുറിച്ചും മോഹൻലാൽ പറഞ്ഞ വാക്കുകളാണ് ആരാധകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ഇപ്പോൾ നിർമ്മിക്കുന്നതെല്ലാം സ്വന്തം സിനിമകളാണെന്നും തനിക്ക് ഇഷ്ടപ്പെട്ടിട്ടും ആന്റണിക്ക് ഇഷ്ടമായില്ലെങ്കിൽ ആ കഥകൾ ത്ങ്ങൾ ഏറ്റെടുക്കാറില്ലെന്നും മോഹൻലാൽ പറയുന്നു.
മോഹൻലാലിൻറെ വാക്കുകൾ ഇങ്ങനെ;
‘ഇപ്പോൾ കൂടുതൽ ഞങ്ങളുടെ സിനിമകൾ തന്നെയാണ് ചെയ്യുന്നത്. അതിന്റെ കാര്യം നമ്മുടെ സൗകര്യത്തിന് സിനിമകൾ ചെയ്യാം, നമ്മുടെ ഇഷ്ടത്തിനുള്ള സിനിമകൾ ചെയ്യാം, ആ സിനിമയ്ക്ക് എന്തെങ്കിലും സംഭവിച്ചാലും നമ്മൾ സഹിച്ചാൽ മതി എന്നതാണ്. മറ്റുള്ളവരുടെ സൗകര്യത്തിന് നിൽക്കാനുള്ള ബുദ്ധിമുട്ട് ചിലപ്പോൾ ഉണ്ടാകും. ഒരു കഥ കേട്ട് ഇഷ്‌ടപ്പെട്ടില്ല എന്ന് പറഞ്ഞാലോ ചെയ്തില്ലെങ്കിലോ അവർക്ക് സങ്കടമാകും. അത് കൊണ്ട് ആ സിനിമ ചെയ്യാൻ പറ്റിയില്ലല്ലോ എന്ന് ഇതുവരെ ചിന്തിച്ചിട്ടില്ല. അങ്ങനെ ചിന്തിച്ചിട്ടും കാര്യമില്ല.
പാർലമെന്റ് സുരക്ഷാ വീഴ്ച തൊഴിലില്ലായ്മയും വിലക്കയറ്റവും മൂലം: പ്രധാനമന്ത്രി മോദിയ്ക്കെതിരെ രാഹുൽ ഗാന്ധി
ഒരു സിനിമ സംഭവിക്കുകയാണ് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. എല്ലാ സിനിമകളും വളരെ വിജയമല്ല. മോശം സിനിമകളുമുണ്ട്. മോശമാകുന്ന സിനിമകൾക്ക് അങ്ങനെ സംഭവിക്കണമെന്നായിരിക്കും. അതിൽ ഞാനും ഉൾപ്പെടണമെന്നായിരിക്കും. ആന്റണിക്ക് ഭയങ്കര ഇഷ്ടമായ കഥ എന്നോട് പറഞ്ഞപ്പോൾ എനിക്കിഷ്ടമായില്ലെന്ന് പറഞ്ഞിട്ടുണ്ട്. എനിക്കിഷ്ടപ്പെട്ട സിനിമ ആന്റണിയോട് പറയുമ്പോൾ അത് ശരിയാവില്ല സാറെ എന്ന് പറഞ്ഞിട്ടുണ്ട്. ഞങ്ങൾ പറയുന്നതാണ് ഏറ്റവും വലിയ വാക്യം എന്നല്ല അതിന്റെ അർത്ഥം.
ഡയറ്റ് സോഡകൾ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്!! കരൾ രോഗം പിന്നാലെയുണ്ട്
ഹിറ്റ് സിനിമകൾ ഉണ്ടാക്കാൻ ശ്രമിക്കുന്നു. സിനിമാ ഇൻഡസ്ട്രിയുടെ ചക്രം തിരിയണമെങ്കിൽ അത്തരം സിനിമകൾ ഉണ്ടാകണം. നല്ല സിനിമകളും ഹിറ്റ് സിനിമകളും ഉണ്ടാകണം. അതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഒരു സിനിമ കഴിഞ്ഞ് ഉടനെ അടുത്ത സിനിമ തുടങ്ങുന്ന ആളാണ് ഞാൻ. അതങ്ങനെ സംഭവിക്കുന്നതാണ്. മലെെക്കോട്ടെെ വാലിബൻ എന്ന സിനിമയിൽ കൊടുത്തിരുന്നതിലും എത്രയോ ദിവസങ്ങൾ കൂടുതൽ ജോലി ചെയ്യേണ്ടി വന്നു. അടുത്ത സിനിമയ്ക്ക് അത് ബാധിക്കും. അപ്പോൾ ഇടയ്ക്ക് ഒരു ഗ്യാപ്പൊന്നും കിട്ടില്ല. ഇതൊരു പ്രാക്ടീസ് പോലെയായി. ആ പ്രാക്ടീസിൽ അറിയാകതെ സംഭവിച്ച് പോകുന്നതാണ്. അവിടെ പോയി രണ്ട് ദിവസം കഴിയുമ്പോഴേക്ക് ആ സിനിമയിലേക്കങ്ങ് മാറുകയാണ്.’