സിനിമാ നടനും എം.എൽ.എയുമായ മുകേഷും ഡി.വൈ.എഫ്.ഐ. നേതാവ് ഡോ. ചിന്ത ജെറോമും തമ്മിൽ വിവാഹിതരാകുന്നുവെന്ന വ്യാജ വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. മാതൃഭൂമിയുടെ വാർത്താ പോസ്റ്റർ എന്ന തരത്തിലാണ് വ്യാജൻ വാർത്ത പ്രചരിക്കുന്നത്. 2022ലും ഇതേ വ്യാജവാർത്ത പ്രചരിച്ചിരുന്നു.
read also: പ്രതിഷേധം കണ്ട് ഭയക്കുന്നയാളല്ല, എസ്എഫ്ഐ പ്രതിഷേധം എവിടെ?: പരിഹസിച്ച് ഗവർണർ
വിവാഹ മംഗളാശംസകൾ എന്ന തലക്കെട്ടോടെ സമൂഹമാധ്യമങ്ങളിൽ പലരും വ്യാജ വാർത്ത പങ്കുവയ്ക്കുന്നുണ്ട്. 2017-ൽ ചിന്ത തൻറെ ഫേസ്ബുക്കിൽ ഓണാശംസ നേർന്ന് കൊണ്ട് പങ്കുവച്ച ചിത്രമാണ് വ്യാജ പോസ്റ്ററിൽ ഉപയോഗിച്ചിരിക്കുന്നത്. ഇരുവരെയും അപഹസിച്ചുകൊണ്ടുള്ള കമൻറുകളാണ് ഓരോ പോസ്റ്റുകൾക്ക് താഴെയും വരുന്നത്.