നിരവധി ആരോഗ്യ ഗുണങ്ങളുളള ഒരു പച്ചക്കറിയാണ് ക്യാരറ്റ്. വിറ്റാമിൻ എ, സി, കെ, ബി 6, ബയോട്ടിൻ, പൊട്ടാസ്യം, ഫൈബർ തുടങ്ങി നിരവധി പോഷകങ്ങൾ അടങ്ങിയ ക്യാരറ്റ് പതിവായി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് പ്രമേഹത്തെ നിയന്ത്രിക്കാൻ സഹായിക്കും.
ഫൈബർ ധാരാളം അടങ്ങിയ ക്യാരറ്റിൻറെ ഗ്ലൈസമിക് സൂചിക കുറവാണ്. അതിനാൽ ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാൻ സഹായിക്കും. അതുകൊണ്ട് തന്നെ പ്രമേഹ രോഗികൾക്ക് പതിവായി ക്യാരറ്റ് കഴിക്കാം.
അറിയാം ക്യാരറ്റിൻറെ മറ്റ് ഗുണങ്ങൾ…
വിറ്റാമിൻ എ, ബീറ്റാ കരോട്ടിൻ തുടങ്ങിയവ അടങ്ങിയ ക്യാരറ്റ് കണ്ണിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയ ക്യാരറ്റ് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കും. കൂടാതെ ഇവ കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയത്തിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ഫൈബർ ധാരാളം അടങ്ങിയ ക്യാരറ്റ് പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും സഹായിക്കും. ആൻറിഓക്സിഡൻറുകളും വിറ്റാമിൻ സിയും ധാരാളം അടങ്ങിയ ഒരു പച്ചക്കറിയാണ് ക്യാരറ്റ്. അതിനാൽ ക്യാരറ്റ് പതിവായി ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.
ഫൈബർ ധാരാളം അടങ്ങിയിട്ടുള്ളതും കലോറി വളരെ കുറഞ്ഞതുമായ ക്യാരറ്റ് വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് കഴിക്കാവുന്നതാണ്. ക്യാരറ്റിന് നിറം നൽകുന്നത് ബീറ്റാകരോട്ടിനാണ്. വളരെ ശക്തിയേറിയ ആന്റി ഓക്സിഡന്റാണിത്. ചർമ്മത്തിൻറെ ആരോഗ്യത്തിന് ഇവ മികച്ചതാണ്.