ബന്ധുക്കൾ തമ്മിൽ വഴക്ക്: ഇടപെട്ട യുവാവിനെ കരിങ്കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമം; 2 പേർ പിടിയിൽ
കോട്ടയം: കടുത്തുരുത്തിയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കടുത്തുരുത്തി സ്വദേശികളായ അജി, സത്യൻ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി 9 മണിക്കാണ് കേസിനാസ്പദമായ സംഭവം. പ്രതികളും യുവാവിന്‍റെ ബന്ധുവും തമ്മിൽ ഉണ്ടായ വഴക്ക് അവസാനിപ്പിക്കാൻ ഇടപെട്ടതിന്റെ വിരോധത്തിലായിരുന്നു ആക്രമണം.
അജിയും, സത്യനും ചേർന്ന് യുവാവിനെ മർദ്ദിക്കുകയും, കരിങ്കല്ലുകൊണ്ട് തലക്കടിക്കുകയുമായിരുന്നു. ഇരുവർക്കുമെതിരെ കടുത്തുരുത്തി സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു.