‘ഗോപി സുന്ദറിന്റെ ഗ്രൂപ്പ് ആക്ടിവിറ്റിസ് എനിക്ക് അറിയാം, തെളിവുകൾ എന്റെ കൈയ്യിലുണ്ട്’: വെളിപ്പെടുത്തലുമായി ബാല
കൊച്ചി: മലയാളികളുടെ പ്രിയതാരമാണ് നടൻ ബാല. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. ഇപ്പോൾ ബാല തന്റെ പിറന്നാൾ ദിനത്തിൽ നടത്തിയ ചില വെളിപ്പെടുത്തലുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. കാണാൻ പാടില്ലാത്തത് കണ്ടതുകൊണ്ടാണ് വിവാഹ മോചനത്തിലേക്ക് എത്തിയതെന്നും ബാല പറഞ്ഞിരുന്നു. സംഗീത സംവിധായകൻ ഗോപി സുന്ദറിന് എതിരെയും ഗുരുതര ആരോപണങ്ങളാണ് ബാല ഉയർത്തിയത്.
ബാലയുടെ വാക്കുകൾ ഇങ്ങനെ;
‘രാത്രി പന്ത്രണ്ടു മണിക്കോ ഒരു മണിക്കോ നിനക്ക് ഒരു വിഷയം ഉണ്ടായാൽ എന്റെ വീട്ടിലേക്ക് വരാം, എന്നാൽ നിനക്ക് ആ സമയത്ത് ഗോപി സുന്ദറിന്റെ വീട്ടിലേക്ക് പോകാൻ ആകുമോ? നീ പറ പോകാൻ ധൈര്യം ഉണ്ടോ? സാർ വേറെ ലോകത്തിൽ ഇരിക്കും. തെളിവുകൾ എന്റെ കൈയ്യിലുണ്ട്. ഞാൻ അയാളെ ഫോണിൽ വിളിച്ചിരുന്നു. വളരെ ഭംഗിയായി സംസാരിച്ചിരുന്നു.
ഐ.പി.എൽ 2024: ധോണി കളി മതിയാക്കുന്നു? – വെളിപ്പെടുത്തി സി.എസ്.കെ സി.ഇ.ഒ
ഇനി ഇതുപോലത്തെ കാര്യങ്ങൾ ഇവിടെ നടക്കും എന്ന് അറിഞ്ഞാൽ ഞാൻ പോലീസിൽ അറിയിക്കില്ല പകരം…. കാരണം എനിക്കും ഒരു മകൾ ഉണ്ട്. ബാല പറയുന്നത് നിങ്ങൾ വിശ്വസിക്കേണ്ട. നിങ്ങൾ ഒന്ന് അന്വേഷിച്ചുനോക്ക് അപ്പോൾ അറിയാൻ ആകും. അമൃതയെ ഇയാൾ ചതിച്ചു അതുകൊണ്ട് ബാല ഇങ്ങനെ പറയുന്നു എന്നാകും നിങ്ങൾ പറയുക. അങ്ങനെ അല്ല.
പ്രൊഫെഷനിലും ജീവിതത്തിലും ഗോപി സുന്ദർ ബാലയെ ചതിച്ചിട്ടുണ്ട്. അതുകൊണ്ട് മാത്രമല്ല ഞാൻ ഇങ്ങനെ സംസാരിക്കുന്നത്. ഒരു തെറ്റായ മനുഷ്യൻ ആണ് ഗോപി സുന്ദർ. മീഡിയയിൽ ഞാൻ സംസാരിക്കുമ്പോൾ ചില വാക്കുകൾ സംസാരിക്കാൻ പാടില്ല. എനിക്ക് ഒരു മകൾ ആണ് പക്ഷെ ഞാൻ ഒരുപാട് കുട്ടികളെ സംരക്ഷിക്കുന്നുണ്ട്. ഗോപി സുന്ദറിന്റെ ഗ്രൂപ്പ് ആക്ടിവിറ്റിസ് എനിക്ക് അറിയാം. നിങ്ങൾക്ക് മനസ്സിലായോ.
അതിൽ ഏതെങ്കിലും കുട്ടി ഇരയായ ശേഷം മൈക്കും ക്യാമറയും പിടിച്ചിട്ട് എന്റെ അടുത്തേക്ക് വരണ്ട. ഏതെങ്കിലും ഒരു ചെറിയ കുട്ടി ഇരയായ ശേഷം എന്റെ അടുത്തേക്ക് വന്നിട്ട് കാര്യമില്ല. നിർത്തിക്കോ എന്ന് ഞാൻ പറഞ്ഞതാണ്. നിർത്തി എന്നാണ് അറിഞ്ഞത്. ഇല്ലെങ്കിൽ ഞാൻ ഇടപെടും.’