22
September, 2026

A News 365Times Venture

22
Tuesday
September, 2026

A News 365Times Venture

ഓഫർ നിരക്കിൽ പറക്കാം! ടിക്കറ്റുകൾക്ക് ഗംഭീര കിഴിവുമായി വിസ്താര എയർലൈൻ

Date:


ക്രിസ്തുമസ്-ന്യൂ ഇയർ എത്താറായതോടെ വിമാന ടിക്കറ്റുകൾക്ക് ഗംഭീര കിഴിവുകൾ പ്രഖ്യാപിച്ച് രാജ്യത്തെ പ്രമുഖ എയർലൈനായ വിസ്താര. എക്കണോമി ക്ലാസുകൾക്കും, പ്രീമിയം എക്കോണമി ക്ലാസുകൾക്കും ആകർഷകമായ നിരക്കുകളാണ് ഒരുക്കിയിരിക്കുന്നത്. ഡിസംബർ 21 അതായത് ഇന്ന് മുതലാണ് ഓഫർ ആരംഭിക്കുക. ഈ ഉത്സവകാല ഓഫർ ബുക്ക് ചെയ്യാൻ ഡിസംബർ 23 വരെയാണ് അവസരം. എക്കണോമി ക്ലാസുകൾക്ക് 1,924 രൂപ മുതലും, പ്രീമിയം എക്കണോമി ക്ലാസുകൾക്ക് 2,324 രൂപ മുതലും, ബിസിനസ് ക്ലാസിന് 9,924 രൂപ മുതലുമാണ് നിരക്കുകൾ ആരംഭിക്കുന്നത്.

കാഠ്മണ്ഡു, ധാക്ക, സിംഗപ്പൂർ, ജിദ്ദ, ദമ്മാം, കൊളംബോ, അബുദാബി, ദുബായ്, മാലെ, ദോഹ, മസ്‌കറ്റ്, ബാങ്കോക്ക്, ഹോങ്കോംഗ്, ബാലി, മൗറീഷ്യസ് എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്കും തിരിച്ചും വിസ്താര കിഴിവുകൾ നൽകുന്നുണ്ട്. ഇന്ന് ബുക്കിംഗ് വിൻഡോ തുറക്കുന്നതോടെ, യാത്രക്കാർക്ക് അവരുടെ അവധിക്കാലം, കുടുംബ യാത്രകൾ അല്ലെങ്കിൽ ബിസിനസ്സ് യാത്രകൾ എന്നിവ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. വിസ്താരയുടെ വെബ്‌സൈറ്റ് വഴിയോ മൊബൈൽ ആപ്പുകൾ, ATO-കൾ, കോൾ സെന്റർ, OTA-കൾ, അല്ലെങ്കിൽ ട്രാവൽ ഏജന്റുമാർ എന്നിവ വഴിയോ ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

ഐ.ഐ.ടി വിദ്യാര്‍ത്ഥിയുടെ മരണത്തില്‍ പ്രതിഷേധം: സൂര്യനാരായണ ദുല്ലയെ ഡീന്‍ സ്ഥാനത്ത് നിന്ന് നീക്കി

മുംബൈ: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ബോംബെയിലെ വിദ്യാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന്...

പ്രകൃതിദുരന്തങ്ങളില്‍ ഇരയായവരെ സര്‍ക്കാര്‍ അവഗണിക്കുന്നു; ദുരിതാശ്വാസ സഹായങ്ങള്‍ വൈകുന്നതില്‍ വിമര്‍ശനവുമായി പിണറായി

തിരുവനന്തപുരം: പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുമ്പോഴും യു.ഡി.എഫ് സര്‍ക്കാര്‍ ദുരന്തബാധിതരോട് അവഗണനയും മനുഷ്യത്വരഹിത സമീപനവും...