ഇന്ത്യൻ വിപണിയിൽ പ്രത്യേക സാന്നിധ്യമുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളാണ് ഓപ്പോ. ഉപഭോക്തൃ താൽപ്പര്യത്തിന് അനുസൃതമായ ഹാൻഡ്സെറ്റുകളാണ് ഓപ്പോ പുറത്തിറക്കാനുള്ളത്. അത്തരത്തിൽ കമ്പനി അവതരിപ്പിച്ച മികച്ച സ്മാർട്ട്ഫോണാണ് ഓപ്പോ ഫൈൻഡ് എക്സ് പ്രോ. വിപണിയിൽ വലിയ രീതിയിലുള്ള ചലനങ്ങൾ സൃഷ്ടിക്കാൻ ഓപ്പോ ഫൈൻഡ് എക്സ് പ്രോ ഹാൻഡ്സെറ്റിന് സാധിച്ചിട്ടുണ്ട്. ഇവയുടെ പ്രധാന ഫീച്ചറുകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.
6.82 ഇഞ്ച് ഓലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണുകൾക്ക് നൽകിയിട്ടുള്ളത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ് ലഭ്യമാണ്. ക്വാൽകം സ്നാപ്ഡ്രഗൺ 8 ജെൻ പ്രോസസറിൽ പ്രവർത്തിക്കുന്ന ഈ സ്മാർട്ട്ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം ആൻഡ്രോയ്ഡ് 13 അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറയും, 50 മെഗാപിക്സൽ ടെലി ഫോട്ടോ ക്യാമറയുമാണ് പിന്നിൽ നൽകിയിട്ടുള്ളത്. 100 വാട്സ് ഫാസ്റ്റ് ചാർജിംഗ് പിന്തുണയും, 5,000 എംഎഎച്ച് ബാറ്ററി ലൈഫും ലഭ്യമാണ്. പ്രധാനമായും മൂന്ന് സ്റ്റോറേജ് വേരിയന്റുകളിലാണ് ഇവ പുറത്തിറക്കിയിട്ടുള്ളത്. 8 ജിബി റാം പ്ലസ് 256 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള മോഡലിന്റെ വില 60,990 രൂപയാണ്.