ശ്രീ​ചി​ത്ര​യ്ക്കു സ​മീ​പം വയോധികന്റെ അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി


മെ​ഡി​ക്ക​ല്‍​കോ​ള​ജ്: തി​രു​വ​ന​ന്ത​പു​രം ശ്രീ​ചി​ത്ര​യ്ക്കു സ​മീ​പം അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. 70 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന വ​യോ​ധി​ക​ന്‍റെ മൃ​ത​ദേ​ഹം ആണ് കണ്ടെത്തിയത്.

ക​ഴി​ഞ്ഞ​ദി​വ​സം ഉ​ച്ച​യ്ക്ക് പ​രി​സ​ര​വാ​സി​ക​ളാ​ണ് കെ​എ​സ്ഇ​ബി സ​ബ്‌​സ്റ്റേ​ഷ​നു പി​റ​കു​വ​ശ​ത്താ​യി മൃതദേഹം ക​ണ്ടെ​ത്തി​യ​ത്. മെ​ഡി​ക്ക​ല്‍​കോ​ള​ജ് പൊ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി മൃ​ത​ദേ​ഹം മോ​ര്‍​ച്ച​റി​യി​ലേ​ക്കു മാ​റ്റി.

മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.