പുതുവർഷത്തിൽ ഐഫോൺ സ്വന്തമാക്കാം! കിടിലൻ ഓഫറുകളെ കുറിച്ച് അറിഞ്ഞോളൂ


പ്രീമിയം സ്മാർട്ട്ഫോണുകൾ പുറത്തിറക്കുന്ന ബ്രാൻഡാണ് ആപ്പിൾ. അതുകൊണ്ടുതന്നെ ഓഫർ വിലയിൽ ഐഫോണുകൾ സ്വന്തമാക്കുന്നവർ നിരവധിയാണ്. ഇക്കുറി ഐഫോണിന്റെ ഏറ്റവും മികച്ച മോഡലായ ഐഫോൺ 13 ആണ് ഓഫർ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. പ്രീമിയം ആപ്പിൾ ഫോണുകളിൽ ബെസ്റ്റ് ഫോൺ എന്ന സവിശേഷതയും ഐഫോൺ 13ന് ഉണ്ട്. ഐഫോൺ 14-ന് സമാനമായ ഫീച്ചറുകൾ ഐഫോൺ 13-ലും ലഭ്യമാണ്. ഈ മോഡലിന്റെ ഏറ്റവും പുതിയ ഓഫറുകളെ കുറിച്ച് അറിയാം.

ഐഫോൺ 13 ലോഞ്ച് ചെയ്യുന്ന സമയത്ത് 69,900 രൂപയായിരുന്നു വില. നിലവിൽ, 50,499 രൂപയ്ക്ക് ഈ മോഡൽ വാങ്ങാനുള്ള അവസരമാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. 128 ജിബി ഇന്റേണൽ സ്റ്റോറേജ് ഉള്ള മോഡലിനാണ് ഈ ഓഫർ. ഇതിനോടൊപ്പം എയർടെൽ പോസ്റ്റ് പെയ്ഡ് ഓഫറും ലഭിക്കുന്നതാണ്. 1200 രൂപയുടെ ഓഫറാണ് എയർടെൽ വരിക്കാർക്ക് ലഭിക്കുക. ആമസോണിലാണ് ഐഫോൺ 13 ഓഫർ വിലയിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിനുപുറമേ, ഐഫോൺ 14-നും മികച്ച ഓഫർ ലഭിക്കുന്നതാണ്. ആമസോൺ ഇയർ എൻഡ് സെയിലിലാണ് ഈ ഹാൻഡ്സെറ്റുകളെല്ലാം ലിസ്റ്റ് ചെയ്തിട്ടുള്ളത്.