സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താക്കൾക്ക് ഇനി മുതൽ ഒറ്റ ക്ലിക്കിൽ കെവൈസി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാം. എസ്ബിഐയുടെ യോനോ ആപ്പ് വഴിയാണ് കെവൈസി വിവരങ്ങൾ നൽകാൻ കഴിയുക. ഇതോടെ, ബ്രാഞ്ചുകൾ സന്ദർശിക്കാതെ തന്നെ സ്വന്തമായി കെവൈസി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാൻ സാധിക്കുന്നതാണ്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്താക്കൾക്ക് മാത്രമാണ് ഈ അവസരം. യോനോ ആപ്പ് വഴി കെവൈസി വിവരങ്ങൾ എങ്ങനെ പുതുക്കണമെന്ന് അറിയാം.
യോനോ ആപ്പ് വഴി കെവൈസി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്ന വിധം
- യൂസർ ഐഡി, പാസ്‌വേഡ് എന്നിവ ഉപയോഗിച്ച് യോനോ ആപ്പിൽ ലോഗിൻ ചെയ്യുക.
- ഹോം സ്ക്രീനിന്റെ മുകളിൽ ഇടതുവശത്തായി കാണുന്ന ‘സർവീസ് റിക്വസ്റ്റ്’ ക്ലിക്ക് ചെയ്യുക.
- അപ്ഡേറ്റ് കെവൈസി ഐക്കണിൽ ക്ലിക്ക് ചെയ്യുക.
- പ്രൊഫൈൽ പാസ്‌വേഡ് നൽകി സബ്മിറ്റ് ചെയ്യുക.
- വിലാസം കൃത്യമായി പരിശോധിക്കുക.
- രജിസ്റ്റർ ചെയ്ത മൊബൈലിൽ വന്ന ഒടിപി രേഖപ്പെടുത്തിയ ശേഷം, വീണ്ടും സബ്മിറ്റ് ക്ലിക്ക് ചെയ്യുക.