ടെക്നോ സ്പാർക്ക് 10: റിവ്യൂ | smartphone, Mobile review, Tecno spark 10, Latest News, News, Mobile Phone, Technology


സ്മാർട്ട്ഫോൺ പ്രേമികളുടെ മനം കവർന്ന ഏറ്റവും മികച്ച ബ്രാൻഡാണ് ടെക്നോ. വിവിധ ഡിസൈനിലും ഫീച്ചറിലും ടെക്നോ ഹാൻഡ്സെറ്റുകൾ പുറത്തിറക്കാറുണ്ട്. അത്തരത്തിൽ ടെക്നോ പുറത്തിറക്കിയ മികച്ച സ്മാർട്ട്ഫോണുകളിൽ ഒന്നാണ് ടെക്നോ സ്പാർക്ക് 10. ബഡ്ജറ്റ് റേഞ്ച് സ്മാർട്ട്ഫോൺ നോക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് ടെക്നോ സ്പാർക്ക് 10. ഇവയുടെ പ്രധാന സവിശേഷതകൾ എന്തൊക്കെയെന്ന് പരിചയപ്പെടാം.

6.6 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്പ്ലേയിൽ പുറത്തിറക്കിയ ടെക്നോ സ്പാർക്ക് 10-ന് 90 ഹെർട്സ് റിഫ്രഷ് റേറ്റ് ആണ് നൽകിയിരിക്കുന്നത്. ‘U’ ആകൃതിയിലുള്ള വാട്ടർഡ്രോപ്പ് നോച്ച് ഡിസ്പ്ലേയും ഫോണിലുണ്ട്. മീഡിയടെക് ഹീലിയോ ജി37 ഒക്ട കോർ പ്രോസസറാണ് നൽകിയിരിക്കുന്നത്. 5,000 എംഎഎച്ച് ബാറ്ററി ലൈഫും 18W ഫാസ്റ്റ് ചാർജിംഗ് പിന്തുണയും ലഭ്യമാണ്. 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, 2 മെഗാപിക്സൽ സെക്കൻഡറി ലെൻസ് എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത്. 8 മെഗാപിക്സലാണ് സെൽഫി ക്യാമറ. ബഡ്ജറ്റ് റേഞ്ചിൽ വാങ്ങാൻ സാധിക്കുന്ന ടെക്നോ സ്പാർക്ക് 10 സ്മാർട്ട്ഫോണുകളുടെ ഇന്ത്യൻ വിപണി വില 6,699 രൂപ മുതലാണ് ആരംഭിക്കുന്നത്.